കാന്‍ഡി ഉള്‍പ്പൈടെയുള്ള പ്രദേശങ്ങളില്‍ മഴയുണ്ടാകുമെന്ന് ലങ്കന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് ഇന്ത്യ- പാക് മത്സരം ആരംഭിക്കേണ്ടത്.

കാന്‍ഡി: ഏഷ്യാ കപ്പില്‍ ഇന്ത്യ - നേപ്പാള്‍ മത്സരത്തിനും മഴ ഭീഷണി. നേരത്തെ, ഇന്ത്യ - പാകിസ്ഥാന്‍ മത്സരവും മഴയില്‍ ഒലിച്ചുപോയിരുന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം മത്സരവും മഴ തടസപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കാന്‍ഡില്‍ രാവിലെ 60 ശതമാനവും മഴ പെയ്യാനാണ് സാധ്യത. ഔട്ട്ഫീല്‍ഡ് നനഞ്ഞ് ടോസ് വൈകാനും ഇടയുണ്ട്. എന്നാല്‍ ടോസ് സമയത്ത് മഴ സാധ്യത 22 ശതമാനമായി കുറയും. ഉച്ചയ്ക്ക് 2.30നാണ് ടോസ്. എന്നാല്‍ മത്സരം പുരോഗമിക്കുമ്പോള്‍ മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ആ സമയങ്ങളില്‍ 66 ശതമാനം മഴയ്ക്ക് സാധ്യതയുണ്ട്. 

കാന്‍ഡി ഉള്‍പ്പൈടെയുള്ള പ്രദേശങ്ങളില്‍ മഴയുണ്ടാകുമെന്ന് ലങ്കന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് ഇന്ത്യ- പാക് മത്സരം ആരംഭിക്കേണ്ടത്. മത്സരം മഴ മുടക്കിയാല്‍ ഇന്ത്യക്ക് തന്നെയാണ് നേട്ടം. രണ്ട് പോയിന്റോടെ സൂപ്പര്‍ ഫോറിലെത്താം. നേപ്പാള്‍ പുറത്താവുകയും ചെയ്യും. നേരത്തെ, പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു പാകിസ്ഥാന്‍.

നേപ്പാളിനെതിരെ ഇന്ത്യ എന്തായാലും ഒരു മാറ്റം വരുത്തും. വ്യക്തപരിമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിലെത്തും. ഇന്ത്യക്കെതിരെ നേപ്പാളിന്റെ ആദ്യ മത്സരമാണിത്. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കെതിരെ ശക്തി പരീക്ഷിക്കുകയാണ് നേപ്പാളിന്റെ ലക്ഷ്യം. ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ക്കാവട്ടെ ഫോം വീണ്ടെടുക്കാനുള്ള അവസരവും. കോലി, രോഹിത്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം പാകിസ്ഥാനെതിരെ നിരാശപ്പെടുത്തിയിരുന്നു. നാല് പേരും പേസര്‍മാര്‍ക്ക് മുന്നിലാണ് വീണത്. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ! ടീമില്‍ മാറ്റമുറപ്പ്; തിലക് ടീമിലെത്തുമോ? സാധ്യതാ ഇലവന്‍ അറിയാം