ഇന്ത്യ കളിക്കുന്ന ദുബായില്‍ ഇതുവരെ ഒരു മത്സരം പോലും ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല.

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മഴ ഒരു വലിയ പങ്കുവഹിച്ചിരുന്നു. ഔട്ട്ഫീല്‍ഡ് നനഞ്ഞതിനാല്‍ മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചു. ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ - ബംഗ്ലാദേശ് മത്സരങ്ങള്‍ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നു. അഫ്ഗാനിസ്ഥാന്‍ - ഓസ്ട്രേലിയ മത്സരം ഇടയ്ക്ക് മഴയെത്തിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. സ്‌കോര്‍ പിന്തുടരാനെത്തിയ ഓസീസിന് ബാറ്റിംഗ് പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍ ഈ മത്സരങ്ങളും പാകിസ്ഥാനിലാണ് നടന്നത്. 

ഇന്ത്യ കളിക്കുന്ന ദുബായില്‍ ഇതുവരെ ഒരു മത്സരം പോലും ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല. ദുബായ് അല്ലാതെ മറ്റൊരു വേദിയിലും ഇന്ത്യ കളിക്കുന്നില്ലതാനും. 2025 ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ അപ്രതീക്ഷിത മഴ പെയ്തിരുന്നു. എന്നാന്‍ ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ മഴ പെയ്യാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ശതമാനം മാത്രമാണ് മഴ പെയ്യാനുള്ള സാധ്യത. പകല്‍ സമയത്ത് താപനില 32ത്ഥ ആയിരിക്കും. രാത്രിയില്‍ 24ത്ഥ ആയി കുറയും.

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി നജ്‌ല; അണ്ടര്‍ 23 വനിതാ ഏകദിനത്തില്‍ കേരളം ഹരിയാനയെ തകര്‍ത്തു

ഇനി പ്രവചിനം തെറിച്ച് മഴ പെയ്യുകയാണെങ്കില്‍ തന്നെ മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. മത്സരം മഴ തടസപ്പെടുത്തിയാല്‍ പോലും തിങ്കളാഴ്ച്ച തുടരും. കളി പകുതിയില്‍ തടസ്സപ്പെട്ടാല്‍, റിസര്‍വ് ദിനത്തില്‍ അത് നിര്‍ത്തിയ സ്ഥലത്ത് നിന്ന് പുനരാരംഭിക്കും. അന്നേ ദിവസവും മഴമൂലം മത്സരം നടന്നില്ലെങ്കില്‍ ഇരുടീമുകളെയും സംയുക്ത ജേതാക്കളാക്കും. മത്സരം ടൈ ആയി അവസാനിച്ചാല്‍ സൂപ്പര്‍ ഓവറായിരിക്കും വിജയികളെ നിശ്ചയിക്കുക. എന്നാല്‍ സൂപ്പര്‍ ഓവറിലും ടൈ തന്നെ സംഭവിച്ചാല്‍ ഏതെങ്കിലുമൊരു ടീം വിജയിക്കുന്നതു വരെ സൂപ്പര്‍ ഓവറുകള്‍ തുടരുകയും ചെയ്യും. 

രണ്ടു സൂപ്പര്‍ ഓവറുകളും ടൈയില്‍ കലാശിച്ചാല്‍ കളിയില്‍ ഏറ്റവുമധികം ബൗണ്ടറികളടിച്ച ടീമിനെയാണ് വിജയികളായി പ്രഖ്യാപിച്ചിരുന്നത്. 2019ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇത് വിവാദമായതോടെ ഏതെങ്കിലും ഒരു ടീം ജയിക്കുന്നത് വരെ സൂപ്പര്‍ ഓവര്‍ തുടരാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു.