Asianet News MalayalamAsianet News Malayalam

കളി മാറ്റിയത് ആ ഇന്നിംഗ്സ്; തോല്‍വിക്ക് കാരണം വ്യക്തമാക്കി കോലി

ന്യൂസിലന്‍ഡ് അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. 348 റണ്‍സ് വിജയിക്കാവുന്ന സ്കോറാണെന്നായിരുന്നു കരുതിയത്. ടെയ്‌ലര്‍ പരിചയസമ്പത്തുള്ള കളിക്കാരനാണ്. എന്നാല്‍ ടോം ലാതമിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയാണ് കളി അവര്‍ക്ക് അനുകൂലമാക്കിയത്.

India vs New Zealand Virat Kohli pinpoints reason for defeat in first ODI
Author
Hamilton, First Published Feb 5, 2020, 6:31 PM IST

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തൂവാരിയശേഷം ആദ്യ ഏകദിനത്തില്‍ തോല്‍വി വഴങ്ങാനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. റോസ് ടെയ്‌ലറുടെ സെഞ്ചുറിയേക്കാള്‍ കളിയില്‍ നിര്‍ണായകമായത് കിവീസ് നായകന്‍ ടോം ലാതമിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയാണെന്ന് കോലി മത്സരശേഷം പറഞ്ഞു.

ന്യൂസിലന്‍ഡ് അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. 348 റണ്‍സ് വിജയിക്കാവുന്ന സ്കോറാണെന്നായിരുന്നു കരുതിയത്. ടെയ്‌ലര്‍ പരിചയസമ്പത്തുള്ള കളിക്കാരനാണ്. എന്നാല്‍ ടോം ലാതമിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയാണ് കളി അവര്‍ക്ക് അനുകൂലമാക്കിയത്. വിജയത്തില്‍ ടെയ്‌ലറെയും ലാതമിനെയും അഭിനന്ദിക്കുന്നു.

India vs New Zealand Virat Kohli pinpoints reason for defeat in first ODIലാതമിനെ പുറത്താക്കാന്‍ ലഭിച്ച ഒരു അവസരം നമ്മള്‍ പാഴാക്കി. എന്നാല്‍ മത്സരത്തില്‍ മൊത്തത്തിലെടുത്താല്‍ ഫീല്‍ഡില്‍ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യ പുറത്തെടുത്തത്. എങ്കിലും ഇനിയും മെച്ചപ്പെടാനുണ്ടെന്ന് തന്നെയാണ് കരുതുന്നത്. എതിരാളികള്‍ ഇന്ന് നമ്മെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തു. അവര്‍ വിജയം അര്‍ഹിക്കുന്നുവെന്നും കോലി പറഞ്ഞു.

മധ്യനിരയില്‍ ടെയ്‌ലറും ലാതമും ചേര്‍ന്ന് നേടിയ 135 റണ്‍സിന്റെ കൂട്ടുകെട്ടാണ് കളി ന്യൂസിലന്‍ഡിന് അനുകൂലമാക്കിയത്.  48 പന്തില്‍ 69 റണ്‍സെടുത്ത ലാതമിനെ കുല്‍ദീപ് യാദവാണ് പുറത്താക്കിയത്.

Follow Us:
Download App:
  • android
  • ios