പാകിസ്ഥാനെതിരെ ഇന്ത്യക്ക് നിര്‍ണായക ടോസ്, ഇന്ത്യൻ ടീമില്‍ ഒരു മാറ്റം, മാറ്റമില്ലാതെ പാകിസ്ഥാൻ
പാകിസ്ഥാന്‍ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന് പകരം ഫഖര്‍ സമനും മുഹമ്മദ് നവാസിവ് പകരം പേസര്‍ മുഹമ്മദ് വസീം ജൂനിയറും പാക് ഇലവനിലെത്തി.

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ സ്പെഷ്യല്‍ പ്ലേയറാണെന്നും ഈ ഗ്രൗണ്ടില്‍ ഗില്ലിന്‍റെ റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരിക്കാനാവില്ലെന്നും ടോസ് നേടിയശേഷം രോഹിത് പറഞ്ഞു.
ഇഷാന്‍ കിഷന് പുറത്തിരിക്കേണ്ടിവരുന്നത് നിര്‍ഭാഗ്യം കൊണ്ടാണെന്നും രോഹിത് പറഞ്ഞു. രാത്രിയിലെ മഞ്ഞു വീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാലാണ് ടോസ് നേടിയ ശേഷം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്നും രോഹിത് വ്യക്തമാക്കി. പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ഇലവനിലെത്തുെമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താക്കൂര്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.അതേസമയം,ശ്രീലങ്കക്കെതിരെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.
ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവന്‍: അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.
പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിഗ് ഇലവന്‍: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക