ബംഗ്ലാ കടുവകളെ കൂട്ടിലടച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലൻഡ്, പാകിസ്ഥാനെ വീഴ്ത്തിയാൽ ഇന്ത്യ നമ്പർ വൺ
ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് 1.500 ആണ്. പാക്കിസ്ഥാനെതിരെ 30 റണ്‍സിനെങ്കിലും ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കാനാവു.

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ആധികാരിക ജയത്തോടെ പോയന്‍ പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ന്യൂസിലന്‍ഡ്. മൂന്ന് കളികളില്‍ മൂന്നും ജയിച്ച് ആറു പോയന്‍റുമായാണ് ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. അഫ്ഗാനിസ്ഥാനാണ് ന്യൂസിലന്‍ഡിന്‍റെ അടുത്ത എതിരാളികള്‍.
ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് പാകിസ്ഥാനെ കഴീടക്കിയാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ട്. അതേസമയം ന്യൂസിലന്‍ഡിന് ഇന്ത്യയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ടെന്നതിനാല്‍(+1.604) വെറുമൊരു ജയം കൊണ്ട് ഇന്ത്യക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാമത് എത്താനാവില്ല.
ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് 1.500 ആണ്. പാക്കിസ്ഥാനെതിരെ 30 റണ്‍സിനെങ്കിലും ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കാനാവു. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് നെതര്‍ലന്‍ഡ്സാണ് അടുത്ത മത്സരത്തിലെ എതിരാളികള്‍ എന്നതിനാല്‍ ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും അപേക്ഷിച്ച് മികച്ച നെറ്റ് റണ്‍റേറ്റുള്ള ദക്ഷിണാഫ്രിക്കക്ക്(+2.360) വെറുമൊരു ജയത്തിലൂടെ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുി പിടിക്കാനും കഴിയും. ഇന്ന് ഇന്ത്യക്കെതിരെ ജയിച്ചാല്‍ ആറ് പോയന്‍റാവുമെങ്കിലും പാകിസ്ഥാന് ഒന്നാം സ്ഥാനം കിട്ടുക എളുപ്പമല്ല. പാകിസ്ഥാന്‍റെ നെറ്റ് റണ്‍റേറ്റ്(+0.927) ന്യൂസിലന്‍ഡിനെക്കാള്‍ ഏറെ പിന്നിലാണ്.
ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും ബംഗ്ലാദേശ് ആറാമതും ശ്രീലങ്ക ഏഴാമതും നെതര്‍ലന്‍ഡ്സ് എട്ടാമതുമുള്ള പോയന്‍റ് പട്ടികയില്‍ അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ഒമ്പതാമതാണ്. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഓസീസിന് പിന്നിലുള്ളത്. നാളെ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വമ്പന്‍ ജയം നേടിയാല്‍ നിലിവലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് പോയന്‍റ് പട്ടികയില്‍ മുന്നേറാന്‍ അവസരമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക