Asianet News MalayalamAsianet News Malayalam

ലോകകപ്പില്‍ ഇന്ന് പോരാട്ടങ്ങളുടെ പോരാട്ടം, ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍; 8-0 ലീഡെടുക്കാന്‍ ടീം ഇന്ത്യ


ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായതോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ ആദ്യ രണ്ട് കളികളിലും ഇറങ്ങിയ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുമെന്നാണ് കരുതുന്നത്. ബൗളിംഗ് നിരയിലും ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും.

India vs Pakistan, World Cup Cricket preview: India eye 8-0 at Narendra Modi Stadium14-october-2023 gkc
Author
First Published Oct 14, 2023, 9:32 AM IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ആരാധകര്‍ കാത്തിരുന്ന പോരാട്ടം ഇന്ന്. പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇന്ന് അഹമ്മദാബാദില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ തുടര്‍ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് രണ്ട് ടീമും. ലോകകപ്പിലെ ആദ്യ രണ്ട് കളികളും ജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും അഹമ്മദാബാദിലെ മൂന്നാം പോരാട്ടത്തിനിറങ്ങുന്നത്.

അഹമ്മദാബാദിലെ 132000 കാണികള്‍ക്ക് മുന്നില്‍ ഇരുടീമും മുഖാമുഖം വരുമ്പോള്‍ ആവേശം പരകോടിയിലെത്തും. ലോകകപ്പിൽ 7 തവണയാണ് ഇരുകൂട്ടരും കൊമ്പുകോർത്തിട്ടുളളത്. എന്നാൽ ചരിത്രത്തിൽ ഇന്നുവരെ ലോകകപ്പിൽ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ആ ചരിത്രം ആവർത്തിക്കാൻ രോഹിത്തും കൂട്ടരും ഇറങ്ങുമ്പോൾ പുതിയ ചരിത്രം എഴുതാനാണ് ബാബറും സംഘവും ലക്ഷ്യമിടുന്നത്.  ഏഷ്യാ കപ്പില്‍ ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്‍റെ ആഘാതം പാകിസ്ഥാനുണ്ട്. അതിന്‍റെ കണക്കു തീര്‍ക്കല്‍ കൂടി പാകിസ്ഥാന്‍റെ ലക്ഷ്യമാണ്.ശക്തരായ ഓസ്ട്രേലിയയേയും അഫ്ഗാനിസ്ഥാനേയും തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം അങ്കത്തിന് കച്ചമുറുക്കുന്നത്. 

ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായതോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ ആദ്യ രണ്ട് കളികളിലും ഇറങ്ങിയ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുമെന്നാണ് കരുതുന്നത്. ബൗളിംഗ് നിരയിലും ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും.

ഒന്നോ രണ്ടോ മാറ്റങ്ങളുണ്ടാകുമെന്ന് സൂചിപ്പിച്ച് രോഹിത്, ഗില്‍ തിരിച്ചെത്തുമ്പോൾ പുറത്താകുക കിഷന്‍ മാത്രമല്ല

ഈ രണ്ട് മാറ്റങ്ങളൊഴിച്ചാല്‍ ഇന്ത്യ ടീം കടലാസിലും ഗ്രൗണ്ടിലും കരുത്തരാണ്. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂടി ഫോമിലായതോടെ ബാറ്റിംഗ് നിരയില്‍ മറ്റ് ആശങ്കകളില്ല. പേസര്‍ മുഹമ്മദ് സിറാജ് അഫ്ഗാനെതിരെ പ്രഹരമേറ്റുവാങ്ങിയെങ്കിലും ഇന്നത്തെ മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ കളിക്കും. മറുവശത്ത് രണ്ട് ജയങ്ങളുമായി തന്നെയാണ് പാകിസ്ഥാന്റേയും വരവ്. ആദ്യ ജയം നെതർലൻസിനെതിരെ, രണ്ടാം മത്സരത്തിൽ ശ്രീലങ്കയുടെ കൂറ്റൻ റൺമല ചീട്ടുകൊട്ടാരം പോലെ തകർത്തു. പക്ഷേ ഏകദിനത്തിലെ ഒന്നാം നമ്പർ ബാറ്റർ ബാബർ അസമിന്റെ വെടിക്കെട്ട് എവിടെയെന്നാണ് ആരാധകർ ചോദിക്കുന്നത്.

പാക് നായകന്റെ രണ്ട് മത്സരങ്ങളിലെ സമ്പാദ്യം വെറും 15 റണ്ണാണ്. ആദ്യ മത്സരത്തിൽ 5ഉം രണ്ടാം മത്സരത്തിൽ പത്തും. നായകൻ ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ സമ്മർദ്ദം ടീമിനൊട്ടാകെയാണ്. ഓപ്പണിംഗില്‍ ഫഖര്‍ സമനും ഇമാം ഉള്‍ ഹഖും തിങ്ങാത്തതും  ബൗളിംഗില്‍ ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും കഴിഞ്ഞ മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയതും പാകിസ്ഥാന് തലവേദനയാണ്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ഫോമും പാകിസ്ഥാന് ആശങ്ക സമ്മാനിക്കുന്നു. ലോകകപ്പില്‍ ഇതിന് മുമ്പ് കളിച്ച ഏഴ് തവണയും ഇന്ത്യക്കായിരുന്നു ജയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios