ഇന്ത്യയിലെ ആരാധകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഡര്‍ബനിലെ കിങ്സേമേഡില്‍ മത്സരം തുടങ്ങുക. ഏഴ് മണിക്കാണ് ടോസ്. 

ഡര്‍ബന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡര്‍ബനില്‍ നടക്കും. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര 4-1ന് സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ യുവനിര ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്. ലോകകപ്പ് ടീമില്‍ കളിച്ച ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ടി 20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാ് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവര്‍ ടി20 ടീമിലില്ല.

ഇന്ത്യൻ സമയം

ഇന്ത്യയിലെ ആരാധകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഡര്‍ബനിലെ കിങ്സേമേഡില്‍ മത്സരം തുടങ്ങുക. ഏഴ് മണിക്കാണ് ടോസ്.

മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍

ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലാണ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം ഉണ്ടാകുക. ഡിസ്നി + ഹോട് സ്റ്റാറിലും മത്സരം ലൈവ് സ്ട്രീം ചെയ്യും.മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാകും.

Scroll to load tweet…

കാലാവസ്ഥാ പ്രവചനം

അക്യുവെതര്‍ റിപ്പോര്‍ട്ട് അനുസരിച്ച് മത്സരത്തനിടെ മഴ വില്ലനാവാനുള്ള സാധ്യതയുണ്ട്. രണ്ടാം ഇന്നിംഗ്സില്‍ താരതമ്യേന മഴ സാധ്യത കുറവാണ്. മഴ പ്രവചനമുള്ളതിനാല്‍ ടോസ് വൈകാനോ മത്സരത്തില്‍ ഓവറുകള്‍ വെട്ടിക്കുറക്കാനോ സാധ്യതയുണ്ട്.

ഞങ്ങള്‍ നല്ല 'മാച്ച്' ആണ്, നന്നായി കളിക്കാൻ ശ്രമിക്കും, വിവാഹശേഷം വൈറലായി ഇന്ത്യന്‍ പേസറുടെ പ്രതികരണം

ഇന്ത്യയുടെ ടി20 ടീം: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ജിതേഷ് ശർമ്മ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.