വിശാഖപട്ടണം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. വിശാഖപട്ടണത്ത് രാവിലെ 9.30ന് ആദ്യ ടെസ്റ്റ് തുടങ്ങും. ആദ്യമായി ടെസ്റ്റില്‍ ഓപ്പണറാകുന്ന രോഹിത് ശര്‍മ്മയാണ് ശ്രദ്ധാകേന്ദ്രം.

ഋഷഭ് പന്തിനെ ഒഴിവാക്കിയ ഇന്ത്യ വൃദ്ധിമാന്‍ സാഹയെ വിക്കറ്റ് കീപ്പര്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പേസര്‍മാരായ ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവരും സ്‌പിന്നര്‍മാരായ രവിചന്ദ്ര അശ്വിന്‍ , രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.

ഡുപ്ലെസി നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ആദ്യ മത്സരമാണ്. വിശാഖപട്ടണത്ത് മഴ മത്സരത്തിന് ഭീഷണിയാകുമെന്ന ആശങ്കയുണ്ട്.