മൊഹാലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടമായി ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റണ്‍സെടുത്ത റീസാ ഹെന്‍ഡ്രിക്സിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദീപക് ചാഹറിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറാണ് ഹെന്‍ഡ്രിക്സിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ 31 റണ്‍സാണ് ഹെന്‍ഡ്രിക്സ്-ഡീകോക്ക് സഖ്യം കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയിലാണ്.

17 പന്തില്‍ 26 റണ്‍സുമായി ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡീ കോക്കും ടെംബാ ബാവുമയു(0)മാണ് ഇപ്പോള്‍ ക്രീസില്‍. ഒരോവറില്‍ 13 റണ്‍സ് വഴങ്ങിയ നവദീപ് സെയ്നിയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്  വഴങ്ങിയത്.