മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ബാറ്റിംഗ് പറുദീസയാകുമെന്ന് കരുതുന്ന പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് സമ്മര്‍ദ്ദമുണ്ടാകില്ലെന്നാണ് കരുതുന്നത്. പ്രമുഖര്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ബൗളിംഗില്‍ പുതിയ മുഖങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, നവദീപ് സെയ്നി.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍:ക്വിന്റണ്‍ ഡീകോക്ക്, റീസാ ഹെന്‍ഡ്രിക്സ്, ടെംബാ ബാവുമ, റാസി വാന്‍ഡര്‍ ഡസന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡൈല്‍ ഫെലുക്വായോ, ഡ്വയിന്‍ പ്രിട്ടോറിയസ്, ജോര്‍ണ്‍ ഫോര്‍ർട്യുന്‍, കാഗിസോ റബാദ, ആര്‍റിച്ച് നോര്‍ജെ, ടബ്രൈസ് ഷംസി.