ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. 52 റണ്‍സ് നേടിയ നായകന്‍ ക്വിന്‍റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍.
മൊഹാലി:ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. 12 റണ്‍സെടുത്ത രോഹിത് ഫെലുക്വവായോയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രണ്ട് സിക്സര്‍ അടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രോഹിതിന് അധികനേരം ക്രീസില്‍ തുടരാനായില്ല. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സുമായി ശിഖര്‍ ധവാനും 14 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. 52 റണ്‍സ് നേടിയ നായകന്‍ ക്വിന്‍റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍. ബാവുമയ്‌ക്ക് ഒരു റണ്ണകലെ അര്‍ധ സെഞ്ചുറി നഷ്ടമായി.
ആറ് റണ്‍സെടുത്ത റീസാ ഹെന്‍ഡ്രിക്സിനെ തുടക്കത്തിലെ ചാഹര്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നാലെ ഡികോക്ക്-ബാവുമ സഖ്യം ദക്ഷിണാഫ്രിക്കയെ കരകയറ്റി. ഡികോക്ക് 37 പന്തില്‍ 52 റണ്‍സെടുത്താണ് പുറത്തായത്. സെയ്‌നിയുടെ പന്തില്‍ നായകന്‍ വിരാട് കോലി പറന്നുപിടിക്കുകയായിരുന്നു ഡികോക്കിന്‍റെ മടക്കം. ബാവുമ 43 പന്തില്‍ 49 റണ്‍സെടുത്തു. വാന്‍ഡെര്‍ ഡസന്‍(1), ഡേവിഡ് മില്ലര്‍(18) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ പ്രിറ്റോറിയസ്(10*) ഫെഹ്‌ലൂക്വായോ(8*) എന്നിവരായിരുന്നു ക്രീസില്‍. ഇന്ത്യക്കായി ദീപക് ചാഹര്‍ രണ്ടും നവ്‌ദീപ് സെയ്‌നിയും രവീന്ദ്ര ജഡേജയും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി.
