ക്യാപ്റ്റന്‍ റിഷഭ് പന്ത് ഒഴികെയുള്ള ബാറ്റ‍ർമാർ ഫോമിലാണെങ്കിലും സ്ഥിരതയില്ലായ്മ ആശങ്കയാണ്. ഇഷാൻ കിഷനും റുതുരാജ് ഗെയ്ക്‌വാദും നൽകുന്ന തുടക്കവും അവസാന ഓവറുകളിലെ ഹാർദിക് പണ്ഡ്യയുടേയും ദിനേശ് കാർത്തിക്കിന്‍റെയും കൂറ്റൻ ഷോട്ടുകളും നിർണായകമാവും.

രാജ്‌കോട്ട്: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ തുടര്‍ച്ചയായി നാലാം തവണയും ടോസ് നേടിയ ദക്ഷിണാഫ്രിക്ക(India vs South Africa 4th T20I) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. റീസ ഹെൻഡ്രിക്സിന് പകരം ക്വിന്റൺ ഡി കോക്ക് ടീമില്‍ തിരിച്ചെത്തി. അതേസമയം, മൂന്നാം മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതൊണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ആവേശ് ഖാന് പകരം ഉമ്രാന്‍ മാലിക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ മത്സരം കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

വിശാഖപട്ടണത്ത് ആധികാരിക വിജയം നേടിയെങ്കിലും ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്ന സമ്മർദം റിഷഭ് പന്തിന്‍റെ ഇന്ത്യക്കുണ്ട്. ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യ പരമ്പരയിൽ 2-1ന് പിന്നിലാണ്. അതിനാല്‍ പരമ്പരയില്‍ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയാവട്ടെ അവസാന മത്സരത്തിന് മുൻപ് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.

Scroll to load tweet…

ക്യാപ്റ്റന്‍ റിഷഭ് പന്ത് ഒഴികെയുള്ള ബാറ്റ‍ർമാർ ഫോമിലാണെങ്കിലും സ്ഥിരതയില്ലായ്മ ആശങ്കയാണ്. ഇഷാൻ കിഷനും റുതുരാജ് ഗെയ്ക്‌വാദും നൽകുന്ന തുടക്കവും അവസാന ഓവറുകളിലെ ഹാർദിക് പണ്ഡ്യയുടേയും ദിനേശ് കാർത്തിക്കിന്‍റെയും കൂറ്റൻ ഷോട്ടുകളും നിർണായകമാവും. ഹർഷൽ പട്ടേലിന്‍റെയും യുസ്‍വേന്ദ്ര ചഹലിന്‍റെയും ബൗളിംഗ് മികവും പ്രതീക്ഷ നൽകുന്നു.

മില്ലറേയും ക്ലാസനേയും വാന്‍ഡര്‍ ഡസ്സനേയും പിടിച്ചുകെട്ടുകയാവും ഇന്ത്യയുടെ വെല്ലുവിളി. ബാറ്റർമാരെ തുണയ്ക്കുന്ന വിക്കറ്റാണ് രാജ്കോട്ടിലേത്.

South Africa (Playing XI): Temba Bavuma(c), Quinton de Kock(w), Rassie van der Dussen, David Miller, Heinrich Klaasen, Dwaine Pretorius, Keshav Maharaj, Marco Jansen, Lungi Ngidi, Tabraiz Shamsi, Anrich Nortje.

India (Playing XI): Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant(w/c), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan.