ഇനി മുതല്‍ ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് കൂടി ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭ്യമാക്കാനാണ് ബിസിസിഐയുടെ തീരുമാനമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

റാഞ്ചി: ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി ബിസിസിഐ. വിശാഖപട്ടണം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട മുഹമ്മദ് ഷമിക്ക് വിമാന യാത്രയില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കിയാണ് ബിസിസിഐ ഞെട്ടിച്ചത്. ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങള്‍ക്കും വിമാന യാത്രയില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിക്കാറില്ല.

ക്യാപ്റ്റനെയും കോച്ചിനെയും പോലുള്ളവര്‍ക്ക് മാത്രമാണ് യാത്രയില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിക്കുക. എന്നാല്‍ ഇനി മുതല്‍ ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് കൂടി ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭ്യമാക്കാനാണ് ബിസിസിഐയുടെ തീരുമാനമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.