പുണെ: ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ പുണെയില്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങുന്നത്. ഗുവാഹത്തിയില്‍ നടന്ന ആദ്യ ടി20 മഴമുടക്കിയപ്പോള്‍ ഇന്‍ഡോറില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. 

പ്രതീക്ഷകള്‍ തെളിയുന്ന വാനം 

പുണെയില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്തയാണ് കാലാവസ്ഥ നല്‍കുന്നത്. മഴയ്‌ക്ക് സാധ്യതയില്ലെന്നും തെളിഞ്ഞ കാലാവസ്ഥയായിരിക്കും മത്സരസമയത്ത് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നു. 

മത്സരം കാണാന്‍ ഈ വഴികള്‍

മത്സരം വൈകിട്ട് ഏഴ് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്‌ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 എച്ച്‌ഡി എന്നീ ചാനലുകളില്‍ തത്സമയം കാണാം. ഓണ്‍ലൈനില്‍ ഹോട്ട്‌സ്റ്റാറിലും മത്സരം ലൈവായി കാണാം. 

നിര്‍ണായക മത്സരമാണെങ്കിലും ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട് എന്നാണ് സൂചനകള്‍. അങ്ങനെയെങ്കിൽ മലയാളിതാരം സഞ്ജു സാംസണും മനീഷ് പാണ്ഡേയും ടീമിലെത്തിയേക്കും. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി സഞ്ജു പരിശീലനം നടത്തുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അതേസമയം ബൗളിംഗ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല.

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, നവ്‌ദീപ് സൈനി, ഷാര്‍ദുല്‍ ഠാക്കൂര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍.