അവസാനം, എന്ന തലക്കെട്ടോടെയാണ് ആരാധകരില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡയില്‍ അഭിപ്രായം രേഖപ്പെടുന്നത്.

പൂനെ: നാലു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യക്കായി കളിക്കാനിറങ്ങുകയാണ് മലയാളി താരം സ‍ഞ്ജു സാംസണ്‍. 2015ല്‍ സിംബാബ്‌വെയ്ക്കെതിരെ ടി20 കളിച്ചശേഷം ഇന്ത്യയുടെ അന്തിമ ഇലവനില്‍ സഞ്ജു എത്തുന്നത് ഇതാദ്യം. ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ പരമ്പരകളില്‍ ടീമിലുണ്ടായിട്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ശ്രീലങ്കക്കെതിരായ അവസന മത്സരത്തില്‍ അവസരം നല്‍കിയതിന് ക്യാപ്റ്റന്‍ വിരാട് കോലിക്ക് നന്ദി പറയുകയാണ് ആരാധകര്‍.

അവസാനം, എന്ന തലക്കെട്ടോടെയാണ് ആരാധകരില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡയില്‍ അഭിപ്രായം രേഖപ്പെടുന്നത്. ഇന്ത്യ അവസാനം കളിച്ച എട്ട് ടി20 മത്സരങ്ങളിലും സൈഡ് ബെഞ്ചിലിരുന്നും വെള്ളം ചുമന്നും കളി കണ്ട സഞ്ജുവിന് അവസരം നല്‍കിയതില്‍ കോലിക്കൊപ്പം ബിസിസിഐക്കും ആരാധകര്‍ നന്ദി പറയുന്നു.

2015ല്‍ സിംബാബ്‌വെയ്ക്കെതിരെ കളിച്ചശേഷം ഇന്ത്യ 73 ടി20 മത്സരങ്ങളില്‍ കളിച്ചു. 73 മത്സരങ്ങളുടെ ഇടവേളക്കുശേഷം പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയ സഞ്ജു ഇക്കാര്യത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡുമിട്ടു. 65 മത്സരങ്ങള്‍ക്ക് ശേഷം അന്തിമ ഇലവനിലെത്തിയ ഉമേഷ് യാദവിന്റെ റെക്കോര്‍ഡാണ് സഞ്ജു തകര്‍ത്തത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…