ഷാ തിളങ്ങിയാല്‍ ഇന്ത്യ ജയിക്കാനുള്ള സാധ്യതയും കൂടുതലാണ്. കാരണം കുറഞ്ഞ സമയത്തിനുള്ളില്‍ അതിവേഗം സ്കോര്‍ ഉയര്‍ത്താന്‍ ഷാക്ക് കഴിയും. പ്രതിഭാധനനായ ഷാ നിര്‍ഭയനാണ് കളിക്കാരനാണെന്നും മുരളി.

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആദികാരിക ജയം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായെ പ്രശംസകൊണ്ട് മൂടി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. അതിവേഗം സ്കോര്‍ ചെയ്യുന്ന ഷാ വീരേന്ദര്‍ സെവാഗിനെയാണ് അനുസ്മരിപ്പിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

പൃഥ്വി ഷായുടെ ബാറ്റിംഗ് ശൈലിവെച്ച് അദ്ദേഹത്തിന് ടെസ്റ്റിനെക്കാള്‍ കൂടുതല്‍ മികവ് കാട്ടാനാകുക ഏകദിനത്തിലും ടി20യിലുമാണ്. അദ്ദേഹത്തിന്‍റെ പ്രകടനം കാണുമ്പോള്‍ എനിക്ക് സെവാഗിന്‍റെ പ്രകടനമാണ് ഓര്‍മവരുന്നത്. ഒരുപാട് റിസ്ക് എടുത്ത് ബാറ്റ് ചെയ്യുന്ന ഷാക്ക് എതിരാളികളുടെ ബൗളിംഗ് നിരയെ പെട്ടെന്ന് സമ്മര്‍ദ്ദത്തിലാക്കാനാവും.

ഷാ തിളങ്ങിയാല്‍ ഇന്ത്യ ജയിക്കാനുള്ള സാധ്യതയും കൂടുതലാണ്. കാരണം കുറഞ്ഞ സമയത്തിനുള്ളില്‍ അതിവേഗം സ്കോര്‍ ഉയര്‍ത്താന്‍ ഷാക്ക് കഴിയും. പ്രതിഭാധനനായ ഷാ നിര്‍ഭയനാണ് കളിക്കാരനാണെന്നും മുരളി ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഷാ 24 പന്തില്‍ ഒമ്പത് ഫോറുകള്‍ സഹിതം 43 റണ്‍സെടുത്ത് പുറത്തായി.

Also Read: ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.