പിച്ച് മൂടാനുപയോഗിച്ച കവറിലെ ചോര്‍ച്ച മൂലമാണ് പിച്ചില്‍ ഈര്‍പ്പം കെട്ടി നില്‍ക്കാനുള്ള സാഹചര്യമുണ്ടായതെന്നും ഇതിനിടെ റിപ്പോര്‍ട്ടുകള്‍ വന്നു
ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം കനത്ത മഴമൂലം ഉപേക്ഷിച്ചപ്പോള്‍ നാണക്കേടായത് ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കായിക സംഘടനകളിലൊന്നായ ബിസിസിഐക്കാണ്. പിച്ചിലെ ഈര്‍പ്പം മാറ്റാന്‍ ഗ്രൗണ്ട് സ്റ്റാഫ് ഹെയര്‍ ഡ്രയറും ഇസ്തിരിപ്പെട്ടിയും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ആദ്യം ട്രോളുമായെത്തിയത് ഇന്ത്യന്‍ ആരാധകര്‍ തന്നെയാണെങ്കില്‍ ഇപ്പോഴിതാ പാക്കിസ്ഥാനില്‍ നിന്നുവരെ ട്രോളുകള്‍ വന്നുകഴിഞ്ഞു.
പിച്ച് മൂടാനുപയോഗിച്ച കവറിലെ ചോര്‍ച്ച മൂലമാണ് പിച്ചില്‍ ഈര്‍പ്പം കെട്ടി നില്‍ക്കാനുള്ള സാഹചര്യമുണ്ടായതെന്നും ഇതിനിടെ റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം, ലോകത്തിലെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോര്‍ഡായിട്ടും പിച്ച് ഉണക്കാന്‍ ഹെയര്‍ ഡ്രയറും ഇസ്തിരിപ്പെട്ടിയും ഉപയോഗിക്കേണ്ടിവന്നതിനെയാണ് പാക് ആരാധകര്‍ കളിയാക്കുന്നത്.
പാക്കിസ്ഥാനില്‍ മഴ മൂലം മത്സരം തടസപ്പെടുമ്പോള്‍ പിച്ചും ഗ്രൗണ്ടും ഉണക്കാനായി ഹെലികോപ്റ്ററാണ് ഉപയോഗിക്കാറുള്ളതെന്നും ആരാധകര്‍ പറയുന്നു. അതേസമയം, അടുത്ത മത്സരമെങ്കിലും മഴമുടക്കാതിരിക്കാന്‍ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് മൂടുന്ന കവറുകള്‍ കൊണ്ടുപോകാന്‍ ശ്രീലങ്കന്‍ താരങ്ങളോട് ചില ലങ്കന്‍ ആരാധകര്‍ ഉപദേശിക്കുന്നുമുണ്ട്.
