22ന് ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങള്‍ ഇന്നലെയാണ് ആദ്യ പരിശീലനസെഷനില്‍ പങ്കെടുത്തത്.

കൊളംബോ: ഗൗതം ഗംഭീര്‍ പരിശീലകനായശേഷമുള്ള ആദ്യ പരിശീലന സെഷനില്‍ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഗൗതം ഗംഭീറും സജീവമായിരുന്നു. പരിശീലന്തതിനിടെ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഗംഭീര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്‍റെ വീഡിയോ സോണി സ്പോര്‍ട്സ് പുറത്തുവിട്ടു.

22ന് ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങള്‍ ഇന്നലെയാണ് ആദ്യ പരിശീലനസെഷനില്‍ പങ്കെടുത്തത്. കഠിന പരിശീലനത്തിലേര്‍പ്പെട്ട ഓരോ താരത്തിനും അടുത്തെത്തി ഗംഭീര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം. ടി20 ലോകകപ്പിനുശേഷം രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതോടെയാണ് ഗംഭീറിനെ ഇന്ത്യയുടെ പുതിയ പരിശീലകനായി നിയമിച്ചത്.

ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ അത്ഭുതമില്ലെന്ന് ആശിഷ് നെഹ്റ

ടി20 പരമ്പരയില്‍ കളിക്കുന്ന താരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ശ്രീങ്കിയിലെത്തിയിട്ടുള്ളത്. ഏകദിന ടീം അംഗങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം പിന്നീട് മാത്രമെ ടീമിനൊപ്പം ചേരു. 27ന് കാന്‍ഡിയിലെ പല്ലെക്കല്ലെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 മത്സരം. ഓഗസ്റ്റ് രണ്ട് മുതലാണ് ഏകദിന പരമ്പര തുടങ്ങുക. മൂന്ന് മത്സരങ്ങള്‍ വീതമാണ് ഏകദിന, ിട20 പരമ്പരകളിലുള്ളത്.

Scroll to load tweet…

ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ, വിരാട് കോലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക