സഞ്ജു ഇന്ന് കളിക്കുമോ എന്ന ചോദ്യം എല്ലാവരുടെയും മനസിലുണ്ടാവും. സഞ്ജുവിന് ഇപ്പോള്‍ കളിക്കാനാവില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, പരമ്പരയിലെ ആദ്യ മത്സരം മാത്രമെ കഴിഞ്ഞിട്ടുള്ളു.ആദ്യ മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചതുമില്ല. 

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പരമ്പരയിലെ ആദ്യ മത്സരം മാത്രമെ കഴിഞ്ഞിട്ടുള്ളൂവെന്നും അതിനാല്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താനിടയില്ലെന്നും ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

സഞ്ജു ഇന്ന് കളിക്കുമോ എന്ന ചോദ്യം എല്ലാവരുടെയും മനസിലുണ്ടാവും. സഞ്ജുവിന് ഇപ്പോള്‍ കളിക്കാനാവില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം, പരമ്പരയിലെ ആദ്യ മത്സരം മാത്രമെ കഴിഞ്ഞിട്ടുള്ളു.ആദ്യ മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചതുമില്ല, ഇഷാന്‍ കിഷനെ നാാലം നമ്പറില്‍ ബാറ്റ് ചെയ്യിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ഇന്നും കളിപ്പിക്കാന്‍ സാധ്യതയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

സഞ്ജുവിനെ കളിപ്പിക്കാത്തതിനെതിരെ എത്രമാത്രം വിമര്‍ശനം ഉയര്‍ന്നാലും കാര്യമില്ല. സൂര്യകുമാര്‍ യാദവിനെ എന്തായാലും ആറാം നമ്പറിലൊന്നും കളിപ്പിക്കാനാവില്ലല്ലോ. അതുകൊണ്ട് പുറത്ത് എത്രമാത്രം ബഹളമുണ്ടായാലും എന്തൊക്കെ കഥകള്‍ പ്രചരിച്ചാലും സഞ്ജുവിന് അവസരം കിട്ടാനിടയില്ല. സഞ്ജുവിന് അവസരം കിട്ടാത്തത് നിര്‍ഭാഗ്യകരമാണെന്നും വെല്ലുവിളി ഏറ്റെടുക്കാനാണെങ്കില്‍ ടോസ് നേടിയാല്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഐപിഎല്‍ പൂരം കൊടിയിറങ്ങുന്നതിന് പിന്നാലെ അടുത്തവര്‍ഷം ടി20 ലോകകപ്പ്; പോരാട്ടം പുതിയ രൂപത്തില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജുവിന് പകരം സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്കായി ഇറങ്ങിയത്. 25 പന്തില്‍ 19 റണ്‍സെടുത്ത സൂര്യകുമാര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുകയും ചെയ്തു. ഇതോടെ, സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകരില്‍ നിന്ന് വിമര്‍ശനം ഉയരുകയും ചെയ്തു.

ആദ്യ ഏകദിനത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. രോഹിത് ശര്‍മ ഏഴാം നമ്പറിലാണ് ആദ്യ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയത്. വിരാട് കോലി ബാറ്റിംഗിന് ഇറങ്ങിയതുമില്ല.