ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും തന്നെ ഓപ്പണിംഗില്‍ തുടരുമ്പോള്‍ ചേതേശ്വര്‍ പൂജാരയുടെ മൂന്നാം നമ്പറില്‍ അരങ്ങേറിയ ശുഭ്മാന്‍ ഗില്‍ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റില്‍ മൂന്നാം നമ്പറിലെ സ്ഥാനം ഉറപ്പാക്കാന്‍ ഗില്ലിന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ അരങ്ങേറിയ യശസ്വി ജയ്‌സ്വാള്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ ഇന്ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ വീണ്ടുമൊരു തുടക്കക്കാരന്‍ ഇന്ത്യക്കായി അരങ്ങേറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ ടെസ്റ്റില്‍ യശസ്വിയെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ടെസ്റ്റ് അരങ്ങേറ്റത്തിന് സാധ്യത പേസര്‍ മുകേഷ് കുമാറിനാകുമെന്നാണ് സൂചന.
ആദ്യ ടെസ്റ്റില്‍ കളിച്ച ശാര്‍ദ്ദുല്‍ താക്കൂറിന് ഡൊമനിക്കയിലെ സ്പിന്‍ പിച്ചില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ പിച്ച് തുടക്കത്തില്‍ പേസര്‍മാരെ തുണക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട്, എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി മുകേഷ് കുമാറിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും തന്നെ ഓപ്പണിംഗില്‍ തുടരുമ്പോള്‍ ചേതേശ്വര്‍ പൂജാരയുടെ മൂന്നാം നമ്പറില്‍ അരങ്ങേറിയ ശുഭ്മാന്‍ ഗില്‍ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റില്‍ മൂന്നാം നമ്പറിലെ സ്ഥാനം ഉറപ്പാക്കാന്‍ ഗില്ലിന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. തന്‍റെ കരിയറിലെ അഞ്ഞൂറാം മത്സരമെന്ന നാഴികക്കല്ല് പിന്നിടാനിറങ്ങുന്ന വിരാട് കോലിയില്‍ നിന്ന് ഒരു ടെസ്റ്റ് സെഞ്ചുറിയില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ വിന്‍ഡീസ്; രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം
വിദേശത്ത് കോലിയുടെ ടെസ്റ്റ് സെഞ്ചുറി പിറന്നിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. വൈസ് ക്യാപ്റ്റനായി ഉയര്‍ത്തപ്പെട്ട് ടീമില്‍ സ്ഥാനം തിരിച്ചു കിട്ടിയ രഹാനെക്കും ഇന്ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റ് നിര്‍ണായകമാണ്. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ രഹാനെക്കും മികച്ച പ്രകടനം കൂടിയേ തീരു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും ബാറ്റുകൊണ്ട് തന്‍റെ സ്ഥാനം ന്യായീകരിക്കേണ്ടതുണ്ട്. ബൗളിംഗില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ, ആർ അശ്വിൻ, ശാർദുൽ താക്കൂർ/മുകേഷ് കുമാര്‍, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്
