Asianet News MalayalamAsianet News Malayalam

കട്ടക്ക് ഏകദിനം: കരുതലോടെ വിന്‍ഡീസ് തുടക്കം

നവ്‌ദീപ് സെയ്‌നിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയെങ്കിലും തുടക്കത്തിലെ എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കായില്ല

India vs West Indies 3rd ODI Windies gets Good Start
Author
Cuttack, First Published Dec 22, 2019, 2:45 PM IST

കട്ടക്ക്: പരമ്പര വിജയികളെ തിരുമാനിക്കുന്ന കട്ടക്ക് ഏകദിനത്തില്‍ കരുതലോടെ വിന്‍ഡീസിന്‍റെ തുടക്കം. ഇന്ത്യന്‍ ബൗളിംഗിനെ ശ്രദ്ധയോടെ നേരിടുന്ന വിന്‍ഡീസ് 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. 50 പന്തില്‍ 21 റണ്‍സെടുത്ത ഓപ്പണര്‍ എവിന്‍ ലൂയിസാണ് പുറത്തായത്. സഹ ഓപ്പണര്‍ ഷായ് ഹോപും(35*) റോസ്‌ടണ്‍ ചേസുമാണ്(0*) ക്രീസില്‍. 

പേസര്‍ നവ്‌ദീപ് സെയ്‌നിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയെങ്കിലും തുടക്കത്തിലെ എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കായില്ല. ഷാര്‍ദുല്‍ ഠാക്കൂറിനെയും മുഹമ്മദ് ഷമിയെയും കരുതലോടെ നേരിട്ടു വിന്‍ഡീസ് ഓപ്പണര്‍മാര്‍. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് നേടിയ കുല്‍ദീപ് യാദവിനെയും ആക്രമിച്ച് കളിക്കാതെയാണ് വിന്‍ഡീസ് നീക്കം. 15-ാം ഓവറിലെ അവസാന പന്തില്‍ ലൂയിസിനെ സെയ്‌നിയുടെ കൈകളിലെത്തിച്ച് സ്‌പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 

നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു സെയ്‌നി ടീമിലെത്തിയത് ഒഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും ഇന്ത്യന്‍ ടീമിലില്ല. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് സമനില പാലിക്കുകയാണ്. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. 

ഇന്ത്യന്‍ ടീം: Rohit Sharma, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Ravindra Jadeja, Mohammed Shami, Shardul Thakur, Kuldeep Yadav, Navdeep Saini

വിന്‍ഡീസ് ടീം: Evin Lewis, Shai Hope(w), Shimron Hetmyer, Roston Chase, Nicholas Pooran, Kieron Pollard(c), Jason Holder, Keemo Paul, Alzarri Joseph, Khary Pierre, Sheldon Cottrell

Follow Us:
Download App:
  • android
  • ios