ഡിസംബര്‍ ആറിന് മത്സരം നടത്തിയാല്‍ ആവശ്യമായ സുരക്ഷ ഒരുക്കാനാവില്ലെന്ന് മുംബൈ പോലീസ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ബിസിസിഐ വേദികള്‍ പരസ്പരം വെച്ചുമാറിയത്. 

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മുംബൈയില്‍ നടക്കേണ്ട ആദ്യ മത്സരം മൂന്നാം മത്സരം നടക്കേണ്ട ഹൈദരാബാദിലേക്ക് മാറ്റി. ഡിസംബര്‍ ആറിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കേണ്ട ആദ്യ മത്സരമാണ് മൂന്നാം മത്സരത്തിന് വേദിയാവേണ്ടിയിരുന്ന ഹൈദരാബാദിലേക്ക് മാറ്റിയത്.

Add Asianetnews as a Preferred SourcegooglePreferred

പകരം 11ന് ഹൈദരാബാദില്‍ നടക്കേണ്ട മത്സരം അന്നേ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. ഡിസംബര്‍ ആറിന് മത്സരം നടത്തിയാല്‍ ആവശ്യമായ സുരക്ഷ ഒരുക്കാനാവില്ലെന്ന് മുംബൈ പോലീസ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ബിസിസിഐ വേദികള്‍ പരസ്പരം വെച്ചുമാറിയത്.

അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് മുംബൈയില്‍ കനത്ത സുരക്ഷ ഒരുക്കേണ്ടതിനാല്‍ മത്സരത്തിനാവശ്യമായ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് മുംബൈ പോലീസ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു.ആറിന് നടത്താനിരുന്ന മത്സരം മുംബൈ നഗരത്തില്‍ നിന്ന് മത്സരം മാറ്റണമെന്നും പോലീസ് അസോസിയേഷനെ അറിയിച്ചിരുന്നു.

സുപ്രീം കോടതി വിധിക്കുശേഷം വരുന്ന ആദ്യ ബാബ്റി മസ്ജിദ് ദിനമെന്ന നിലയില്‍ രാജ്യമെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്ത് നടക്കും.