ആദ്യ ഏകദിനം ജൂലൈ 27ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കും. രണ്ടാം ഏകദിനം 29ന് ഇതേ വേദിയില്‍ തന്നെയാണ്. മൂന്നാം ഏകദിനം ഓഗസ്റ്റ് ഒന്നിന് ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടക്കും.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയുടെ മുഴുവന്‍ ഷെഡ്യൂള്‍ പുറത്ത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20കളുമാണ് ഇന്ത്യന്‍ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുക. ജൂലൈ 12 മുതല്‍ 16 വരെ ഡൊമിനിക്കയിലെ വിന്‍ഡ്‌സോര്‍ പാര്‍ക്കിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20 മുതല്‍ 24 വരെ ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും. 

ആദ്യ ഏകദിനം ജൂലൈ 27ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കും. രണ്ടാം ഏകദിനം 29ന് ഇതേ വേദിയില്‍ തന്നെയാണ്. മൂന്നാം ഏകദിനം ഓഗസ്റ്റ് ഒന്നിന് ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടക്കും. ആദ്യ ടി20 മത്സരം മൂന്നിന് ഇതേ വേദിയില്‍ തന്നെ നടക്കും. 

ആറിന് ഗയാന നാഷണല്‍ പാര്‍ക്കിലാണ് രണ്ടാം ടി20. മൂന്നാം ടി20 എട്ടിന് ഇതേ വേദിയില്‍ തന്നെ നടക്കും. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കും അമേരിക്ക വേദിയാവും. 12, 13 തിയ്യതികളില്‍ ഫ്‌ളോറിഡയിലാണ് അവസാന രണ്ട് ടി20 മത്സരങ്ങള്‍.

ധോണിയോടും കോലിയോടുമുള്ള ബന്ധം? ഐപിഎല്ലിലെ വാക്കേറ്റത്തിന് ശേഷം മൗനം വെടിഞ്ഞ് ഗൗതം ഗംഭീര്‍

വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജിയോ സിനിമ സൗജന്യമായി സ്ട്രീമിങ് ചെയ്യും. പരമ്പരയ്ക്കായി താല്‍ക്കാലിക ബ്രോഡ്കാസ്റ്റര്‍മാരെ കണ്ടെത്താന്‍ ബിസിസിഐ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനം. നേരത്തെ ഐപിഎല്‍ പതിനാറാം സീസണ്‍ ജിയോ സിനിമ സൗജന്യമായി ആരാധകരില്‍ എത്തിച്ചത് വലിയ വിജയമായിരുന്നു. സമാനമായി വിന്‍ഡീസ്-ഇന്ത്യ പരമ്പര കാണാനും ആളുകളുണ്ടാകും എന്നാണ് പ്രതീക്ഷ. ഡിഡി സ്‌പോര്‍ട്സിലൂടെയാവും ടെലിവിഷനില്‍ മത്സരത്തിന്റെ സംപ്രേഷണം. ജൂലൈ ആദ്യ വാരം ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിനായി തിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

YouTube video player