ഫ്ലോറിഡ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ലോകകപ്പ് കളിച്ച ടീമില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ മനീഷ് പാണ്ഡെ തിരിച്ചെത്തിയപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് അന്തിമ ഇലവനില്‍ ഇടം ലഭിച്ചില്ല.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, നവദീപ് സൈനി, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍.

വെസ്റ്റ് ഇന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: ജോണ്‍ കാംപ്ബെല്‍, എവിന്‍ ലൂയിസ്, നിക്കോളാസ് പൂരന്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, കീറോണ്‍ പൊള്ളാര്‍ഡ്, റൊവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, സുനില്‍ നരെയ്ന്‍, കീമോ പോള്‍, ,െല്‍ഡണ്‍ കോട്രെല്‍, ഒഷാനെ തോമസ്.