വൈകീട്ട് ഏഴിനാണ് മത്സരം തുടങ്ങുന്നത്കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്ആരാധകര്‍ക്ക് വൈകിട്ട് നാല് മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം
തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20യുടെ ആവേശത്തിലാണ് തലസ്ഥാനനഗരി. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് മത്സരത്തിന് പൂര്‍ണ സജ്ജമായികഴിഞ്ഞു. ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്നത്തെ പോരാട്ടത്തില്‍ ജയിച്ച് മൂന്ന് ടി20കളുടെ പരമ്പര സ്വന്തമാക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ മൈതാനത്തേക്ക് ഒഴുകിയെത്തും.
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി താരങ്ങളെല്ലാം തിരുവനന്തപുരത്തെത്തി. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കിയാണ് സ്വീകരിച്ചത്. ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്നലെ വൈകിട്ട് ഏഴേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരങ്ങളെ, കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഭാരവാഹികളും ക്രിക്കറ്റ് ആരാധകരും ചേര്‍ന്നാണ് സ്വീകരിച്ചത്.
ഇന്ന് വൈകീട്ട് ഏഴിനാണ് മത്സരം തുടങ്ങുന്നത്. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്. ആരാധകര്‍ക്ക് വൈകിട്ട് നാല് മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. തലസ്ഥാനത്ത് മൂടിക്കെട്ടിയ കാലവസ്ഥയായിരുന്നു ഇന്നലെയെന്നത് നേരിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വൈകിട്ടോടെ മഴ പെയ്യുകയും ചെയ്തു. മത്സരദിവസമായി ഞായറാഴ്ച വൈകീട്ട് മഴ പെയ്താും, മത്സരം തടസ്സപ്പെടില്ലെന്ന പ്രതീക്ഷയിലാണ് കെസിഎ. മഴ പെയ്താലും അര മണിക്കൂറിനുള്ളില്‍ മത്സരം തുടങ്ങാനാകുമെന്ന് കെ സി എ ഭാരവാഹികള്‍ അറിയിച്ചു.
