തിരുവനന്തപുരം: ഞായറാഴ്‌ച തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ട്വന്‍റി 20 മത്സരത്തിന്‍റെ 71 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഓൺലൈനിലൂടെ നാല് ദിവസത്തിനുള്ളിലാണ് ഇത്രയും ടിക്കറ്റുകൾ വിറ്റഴിഞ്ഞത്. 1000, 2000, 3000, 5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. 

ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയുടെ ടിക്കറ്റുകള്‍ 500 രൂപ നിരക്കില്‍ ലഭ്യമാകും. ഇരു ടീമുകളും ശനിയാഴ്‌ച വൈകിട്ട് 5.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരും. 

കാര്യവട്ടത്ത് പരിശീലനം ഇല്ലാതെയാവും ഇന്ത്യയും വിൻഡീസും ഞായറാഴ്‌ച മത്സരത്തിനിറങ്ങുക. കിറോണ്‍ പൊള്ളാര്‍ഡാണ് വെസ്റ്റിന്‍ഡീസ് ടീമിന്റെ ക്യാപ്റ്റന്‍.