Asianet News MalayalamAsianet News Malayalam

ഇന്ത്യ-വിന്‍ഡീസ് ടി20: വേദികളില്‍ അപ്രതീക്ഷിത മാറ്റം

മുംബൈ പൊലീസിന്‍റെ ആവശ്യപ്രകാരമാണ് മത്സരക്രമത്തിൽ ബിസിസിഐ മാറ്റം വരുത്തിയിരിക്കുന്നത്

India vs West Indies T20I Venues Changed
Author
Mumbai, First Published Nov 28, 2019, 9:24 AM IST

മുംബൈ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ ആറിന് ഹൈദരാബാദിൽ നടക്കും. മുംബൈയിൽ നടക്കേണ്ട മത്സരം സുരക്ഷാകാരണങ്ങളാൽ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. ഹൈദരാബാദിൽ ഡിസംബർ 11ന് നടക്കേണ്ട മത്സരം മുംബൈയിൽ നടത്താനും ബിസിസിഐ തീരുമാനിച്ചു. മുംബൈ പൊലീസിന്‍റെ ആവശ്യപ്രകാരമാണ് മത്സരക്രമത്തിൽ ബിസിസിഐ മാറ്റം വരുത്തിയിരിക്കുന്നത്.  

പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് നടക്കും. കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ്‌വില്‍പന തുടങ്ങി. ചലച്ചിത്ര താരം മമ്മൂട്ടി ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. 1000 മുതൽ 5500 രൂപവരെയാണ് ടിക്കറ്റ് നിരക്കുകൾ. വിദ്യാർത്ഥികൾക്ക് 500 രൂപക്ക് അപ്പർ പവലിയൻ ടിക്കറ്റ് നൽകും. ഒരാള്‍ക്ക് ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക്‌ചെയ്യാം.

സ്വന്തം നാട്ടിൽ കളിക്കാൻ കഴിയുന്നത് സ്വപ്ന തുല്യമാണെന്ന് മലയാളി താരം സഞ്ജു സാംസണ്‍ പറഞ്ഞു. സ്വന്തം നാട്ടിൽ സഞ്ജു സാംസണ്‍ ഇറങ്ങിയാൽ ആരാധകർക്ക് അത് ഇരട്ടിമധുരമാകും. 

Follow Us:
Download App:
  • android
  • ios