കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20യുടെ ടിക്കറ്റ് വില്‍പ്പന 25ന് ആരംഭിക്കും. ഡിസംബര്‍ എട്ടിനാണ് മത്സരം. മത്സരത്തിനായി ഏഴിന് ഇരുടീമുകളും പ്രത്യേ വിമാനത്തില്‍ തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20യുടെ ടിക്കറ്റ് വില്‍പ്പന 25ന് ആരംഭിക്കും. ഡിസംബര്‍ എട്ടിനാണ് മത്സരം. മത്സരത്തിനായി ഏഴിന് ഇരുടീമുകളും പ്രത്യേ വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തിന് വൈകിട്ട് നാല് മുതല്‍ കാണികള്‍ക്ക് പ്രവേശിക്കാം.

Add Asianetnews as a Preferred SourcegooglePreferred

ഏഴിന് ഇവിടെയത്തുന്ന ടീമുകള്‍ അന്നേ ദിവസം പരിശീലനം നടത്തുമോ എന്നുള്ള കാര്യത്തില്‍ വ്യക്തത ആയിട്ടില്ല. ടിക്കറ്റുകളുടെ ബുക്കിംഗ് പേടിഎം വഴിയായിരിക്കും മത്സരത്തിന്റെ ടിക്കറ്റ് വില്‍പന. 1000, 2000, 3000, 5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോവുന്ന മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. ഗ്രീന്‍ഫീല്‍ഡില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്. 2017 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ ടി20യിലും തൊട്ടടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലും ഇന്ത്യ ജയിച്ചിരുന്നു.