രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാൽ ഇന്ത്യൻ ടീമിലെ സ്ഥിരം സ്ഥാനം പ്രതീക്ഷിച്ചാണ് യുവതാരനിര സിംബാബ്‌വെയില്‍ ഇറങ്ങുന്നത്.

ഹരാരെ:ടി20 ലോകകപ്പ് നേടിയതിന്‍റെ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഇന്ത്യൻ ടീം വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളികള്‍. ശുഭ്മാന്‍ ഗില്ലിന്‍റെ നേതൃത്വത്തിൽ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരനിരയുമായാണ് ഇന്ത്യ സിംബാബ്‌വെയില്‍ പരമ്പരക്കിറങ്ങുന്നത്.

ലോകകപ്പ് നേടിയ ടീലെ ആരും ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ലെങ്കിലും ലോകകപ്പ് ടീമിലെ സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ടി20കള്‍ക്കുള്ള ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമിലെ റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന ശുബ്മാന്‍ ഗില്ലാണ് ടീമിന്‍റെ നായകന്‍. ഐപിഎല്ലില്‍ തിളങ്ങിയ റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെല്ലാം അടങ്ങുന്നതാണ് യുവ ഇന്ത്യ. സഞ്ജു സാംസണ്‍ ആയിരുന്നു ആദ്യം പ്രഖ്യാപിച്ച ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജുവിനും യശസ്വിയ്ക്കും ദുബെയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം നല്‍കി പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ സെലക്ടര്‍മാര്‍ ടീമിലെടുക്കുകയായിരുന്നു.

ആവേശം, രോമാഞ്ചം, വാംഖഡെയിലെ പതിനായിരങ്ങള്‍ക്കൊപ്പം വന്ദേമാതരം ഏറ്റുപാടി ടീം ഇന്ത്യ

രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാൽ ഇന്ത്യൻ ടീമിലെ സ്ഥിരം സ്ഥാനം പ്രതീക്ഷിച്ചാണ് യുവതാരനിര സിംബാബ്‌വെയില്‍ ഇറങ്ങുന്നത്. ഭാവി ക്യാപ്റ്റനായി പരിഗണിക്കുന്ന ശുഭ്മാന്‍ ഗില്ലിനും ഈ പരമ്പര നിര്‍ണായകമാണ്. ജൂലൈ 6, ഏഴ്, 10, 13, 14 തിയതികളിലാണ് മത്സരങ്ങള്‍. എല്ലാ മത്സരങ്ങളും ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ്.

ഇന്ത്യൻ സമയം, മത്സരം കാണാനുള്ള വഴികള്‍

ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം തുടങ്ങുക. ടിവിയില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ സോണി ലിവിലും മത്സരം തത്സമയം കാണാനാകും.

Scroll to load tweet…

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, ധ്രുവ് ജുറെൽ , റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ, സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക