ഇന്ന് ഇന്ത്യ ആദ്യം ബാറ്റ് ചെയ്താല്‍ ഓപ്പണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സടിക്കും. ബംഗ്ലാദേശിന്‍റെ മുസ്തഫിസുര്‍ റഹ്മാന്‍ മികച്ച ബൗളറാണെങ്കിലും ഇന്ന് പക്ഷെ ഇന്ത്യൻ ഓപ്പണര്‍മാര്‍ക്കെതിരെ അദ്ദേഹത്തിന് ഒന്നും ചെയ്യാനാവില്ലെന്നും ലാറ

സെന്‍റ് ലൂസിയ: ടി20 ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നതിന്‍റെ ആശങ്കയിലാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളിലും സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിലും ഇരുവര്‍ക്കും ഫോം കണ്ടെത്താനായിരുന്നില്ല. നാലു മത്സരങ്ങളില്‍ നിന്ന് രോഹിത് ഇതുവരെ നേടിയത് 76 റണ്‍സാണെങ്കില്‍ കോലി നേടിയത് 39 റണ്‍സ് മാത്രമാണ്.

ഇതിനിടെ ഇന്ന് സൂപ്പര്‍ 8ലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ വിരാട് കോലിയെയും രോഹിത് ശര്‍മയെയും കുറിച്ച് വമ്പന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഇന്ന് ഇന്ത്യൻ ഓപ്പണര്‍മാര്‍ ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സെങ്കിലും അടിക്കുമെന്നാണ് ലാറയുടെ പ്രവചനം.

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

ഇന്ന് ഇന്ത്യ ആദ്യം ബാറ്റ് ചെയ്താല്‍ ഓപ്പണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സടിക്കും. ബംഗ്ലാദേശിന്‍റെ മുസ്തഫിസുര്‍ റഹ്മാന്‍ മികച്ച ബൗളറാണെങ്കിലും ഇന്ന് പക്ഷെ ഇന്ത്യൻ ഓപ്പണര്‍മാര്‍ക്കെതിരെ അദ്ദേഹത്തിന് ഒന്നും ചെയ്യാനാവില്ലെന്നും ലാറ പറഞ്ഞു. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ എതിരാളികളെ തല്ലി തകര്‍ത്താണ് മുന്നേറുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിന് മുന്നില്‍ ബംഗ്ലാദേശിനും പിടിച്ചു നില്‍ക്കാനാവുമെന്ന് തോന്നുന്നില്ല. ഇതുവരെ ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു ഇന്ത്യക്ക് തലവേദനയെങ്കില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ അതിനും അവര്‍ പരിഹാരം കാണും. ബംഗ്ലാദേശ് ഇന്ത്യക്ക് ഭീഷണിയാകുമെന്ന് കരുതുന്നില്ലെന്നും ലാറ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

നിരാശപ്പെടുത്തി വീണ്ടും ദുബെ, സഞ്ജുവിനെ വീണ്ടും കരയ്ക്കിരുത്തി ടീം ഇന്ത്യ; ഗ്യാലറിയിലിരുന്ന് കളി കണ്ട് റിങ്കു

കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങാനായില്ലെങ്കിലും രോഹിത്-കോലി ഓപ്പണിംഗ് സഖ്യം തന്നെ ഇന്ത്യക്കായി തുടരണമെന്നും ലാറ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും ഇന്ത്യക്ക് അനുകൂലമാണ്. ഓപ്പണിംഗിലെ പ്രശ്നമൊഴികെ, അതൊരു പ്രശ്നമാണെന്നൊന്നും പറയാനാവില്ല, കാരണം, രോഹിത്തും കോലിയും ലോകോത്തര ബാറ്റര്‍മാരാണ്. അവരെ അങ്ങനെ ഒന്നും എഴുതിത്തള്ളാനാവില്ല. സെമിക്കും ഫൈനലിനും മുമ്പ് രോഹിത്തും കോലിയും ഫോമിലാവാന്‍ പോകുന്ന മത്സരമായിരിക്കും ബംഗ്ലാദേശിനെതിരെ എന്നും ലാറ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക