Asianet News MalayalamAsianet News Malayalam

പിങ്ക് പന്തിലും കോലിപ്പട മുന്നോട്ട്; ബംഗ്ലാദേശിനെതിരെ ഇന്നിങ്‌സ് ജയം, പരമ്പര

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പിങ്ക് ബോള്‍ അരങ്ങേറ്റം ജയത്തോടെ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍: ബംഗ്ലാദേശ് 106 & 195, ഇന്ത്യ 347. ഇതോടെ രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പര ഇന്ത്യ തുത്തുവാരി.

india won by inning vs bangladesh in first pink ball test
Author
Kolkata, First Published Nov 24, 2019, 2:23 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പിങ്ക് ബോള്‍ അരങ്ങേറ്റം ജയത്തോടെ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍: ബംഗ്ലാദേശ് 106 & 195, ഇന്ത്യ 347. ഇതോടെ രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പര ഇന്ത്യ തുത്തുവാരി. അഞ്ച് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയുമാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. ടെസ്റ്റിലൊന്നാകെ ഇശാന്ത് ഒമ്പതും ഉമേഷ് എട്ടും വിക്കറ്റ് വീഴ്ത്തി.

ആറിന് 152 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ബംഗ്ലാദേശിന് ഇന്ന് 43 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍കൂടി നഷ്ടമായി. 74 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മെഹ്ദി ഹസന്റെ (15) വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. ഇശാന്തിന്റെ പന്തില്‍ കോലിയുടെ കയ്യില്‍ ഒതുങ്ങി. തെയ്ജുല്‍ ഇസ്ലാം (11), ഇബാദത്ത് ഹുസൈന്‍ (0), അല്‍ അമീന്‍ ഹുസൈന്‍ (21) എന്നിവരെ ഉമേഷ് യാദവ് മടക്കിയച്ചതോടെ മത്സരം ഇന്ത്യ സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്‌സിന്റെ തനിയാവര്‍ത്തനമായിരുന്നു ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സും. സ്‌കോര്‍ ബോര്‍ഡിര്‍ റണ്ണെത്തും മുമ്പെ ഷദ്മാന്‍ ഇസ്ലാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഇഷാന്ത് തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ മോനിമുള്‍ ഹഖിനെ(0) വൃദ്ധിമാന്‍ സാഹയുടെ കൈകളില്‍ എത്തിച്ചു. മൊഹമ്മദ് മിഥുനെ(6) ഉമേഷും പുറത്താക്കി. പിന്നാലെ ഇമ്രുള്‍ കെയ്‌സിനെ(5) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച് ഇഷാന്ത് വീണ്ടും ആഞ്ഞടിച്ചു. 

india won by inning vs bangladesh in first pink ball test

തുടക്കത്തില്‍ തന്നെ 13/4 ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ നാലാം വിക്കറ്റില്‍ മുഷ്ഫീഖുറും മെഹമദ്ദുള്ളയും(39) ചേര്‍ന്ന് 120 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റുമെന്ന് കരുതിയെങ്കിലും മഹമ്മദുള്ള പരിക്കേറ്റ് മടങ്ങിയത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. മെഹ്ദി ഹസനുമൊത്ത്(15) കൂട്ടുകെട്ടുയര്‍ത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമം ഇഷാന്ത് തന്നെ തകര്‍ത്തു. തൈജുള്‍ ഇസ്ലാമിനെ(11) വീഴ്തത്തി ഉമേഷ് ബംഗ്ലാദേശിന്റെ തകര്‍ച്ച പൂര്‍ണമാക്കി.

നേരത്തെ 241 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സടിച്ച് ഒന്നാം ഇന്നിംഗ്ല് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി (136)യാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചേതേശ്വര്‍ പൂജാര (55), അജിന്‍ക്യ രഹാനെ (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി അല്‍ അമീന്‍ ഹുസൈന്‍, ഇബാദത്ത് ഹുസൈന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

india won by inning vs bangladesh in first pink ball test

ക്യാപ്റ്റന്‍ വിരാട് കോലിയുടെ 27ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ ഹൈലൈറ്റ്സ്. 194 പന്തില്‍ 18 ബൗണ്ടറകള്‍ ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിങ്സ്. രഹാനെയ്ക്കൊപ്പം കൂട്ടിച്ചേര്‍ത്ത 99 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. മൂന്നിന് 174 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രഹാനെ മടങ്ങി. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്സ്.

പിന്നാലെ എത്തിയവരില്‍ ആര്‍ക്കും പിങ്ക് പന്തില്‍ പിടിച്ചുനില്‍ക്കാനായില്ല. രവീന്ദ്ര ജഡേജ (12), ആര്‍ അശ്വിന്‍ (9), ഉമേഷ് യാദവ് (0), ഇശാന്ത് ശര്‍മ (0) എന്നിവര്‍ പെട്ടന്ന് മടങ്ങി. മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ നഷ്ടമായിരുന്നു. വൃദ്ധിമാന്‍ സാഹ (17), മുഹമ്മദ് ഷമി (10) എന്നിവര്‍ പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios