അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ 170 റൺസിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ശുഭ്മാൻ ഗില്ലിന്റെയും ഇഷാൻ കിഷന്റെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ 402 റൺസ് നേടിയപ്പോൾ, അഫ്ഗാൻ നിര 232 റൺസിന് പുറത്തായി. ഇത് ഗില്ലിന്റെ ക്യാപ്റ്റൻസിയിലെ ആദ്യ പരമ്പര വിജയമാണ്.

ലഖ്നൗ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. ലക്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 170 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. യുവതാരം ശുഭ്മാന്‍ ഗില്‍ പൂര്‍ണ്ണ ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് അടിച്ചുകൂട്ടിയത്. ഗില്‍ (154), ഇഷാന്‍ കിഷന്‍ (125) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 44.3 ഓവറില്‍ 232 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ഷ്ദീപ് സിംഗ്, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ പ്രിന്‍സ് യാദവിന് രണ്ട് വിക്കറ്റുണ്ട്. 403 റണ്‍സ് എന്ന ഹിമാലയന്‍ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ മറുപടിയില്ലായിരുന്നു. റഹ്മത് ഷാ (79) അര്‍ധസെഞ്ചുറിയോടെ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അഫ്ഗാന്‍ നിര 44.3 ഓവറില്‍ 232 റണ്‍സിന് ഓള്‍ഔട്ടായി. റഹ്മത്ത് ഷായ്ക്ക് പുറമെ സെദ്ദിഖുള്ള അടല്‍ (42), റഹ്മനുള്ള ഗുര്‍ബാസ് (41) എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റുതാരങ്ങള്‍. ഇബ്രാഹിം സദ്രാന്‍ (21), റാഷിദ് ഖാന്‍ (12) എന്നിവരും രണ്ടക്കം കണ്ടു.

മൂന്ന് മത്സരങ്ങളില്‍ രണ്ടും ഇന്ത്യ ജയിക്കുകയായിരുന്നു. മൂന്നാം മത്സരം ശനിയാഴ്ച്ച ചെന്നൈയില്‍ നടക്കും. പരമ്പര നേടിയതിനാല്‍ അവസാന മത്സരത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും.

YouTube video player