കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. വനിതാ ടി20 ലോകകപ്പുകളില്‍ ആറ് തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നു.
കേപ്ടൗണ്‍: ടി20 വനിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ് ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. കൈവിരലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത. ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിലാണ് സ്മൃതിക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കളിച്ചിരുന്നില്ല. സ്മൃതിക്ക് പകരം യഷ്ടിക ഭാട്ടിയ ഓപ്പണറാവും.
കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. വനിതാ ടി20 ലോകകപ്പുകളില്‍ ആറ് തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നു. ഇതില്‍ നാലിലും ഇന്ത്യയാണ് ജയിച്ചത്. ഒന്നാകെ ഇരുടീമും 13 മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഇന്ത്യ പത്തിലും പാകിസ്ഥാന്‍ മൂന്നിലും ജയിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ മത്സരം കാണാം. ഡിസ്‌നി ഹോട്‌സ്റ്റാറിലും ലൈവ് സ്ട്രീമിംഗ് ഉണ്ട്.
ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ഇന്ത്യ പതിനഞ്ചിന് വിന്‍ഡീസിനെയും പതിനെട്ടിന് ഇംഗ്ലണ്ടിനെയും 20ന് അയര്‍ലന്‍ഡിനെയും നേരിടും. ജുലന്‍ ഗോസ്വാമിയും മിതാലി രാജും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്.
ഇന്ത്യന്‍ ടീം: ഷെഫാലി വര്‍മ, യഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ഹര്‍ലീന്‍ ഡിയോള്‍, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, രാധാ യാദവ്, രാജേശ്വരി ഗെയ്കവാദ്, രേണുക സിംഗ്.
പാകിസ്ഥാന്‍: ജവേരിയ ഖാന്‍, മുനീബ അലി, ബിസ്മ മറൂഫ്, നിദ ദര്‍, സിദ്രാ അമീന്‍, ആലിയ റിയാസ്, അയേഷ നസീം, ഫാത്തിമ സന, ഐമന്‍ അന്‍വര്‍, നഷ്‌റ സന്ധു, സാദിയ ഇഖ്ബാല്‍.
