സൂററ്റ്: വനിത ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. രണ്ട് മത്സരങ്ങള്‍ മഴ മുടക്കിയപ്പോള്‍ ആദ്യത്തേയും നാലാമത്തേയും മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

ഇന്ത്യന്‍ ടീം: ഷഫാലി വര്‍മ, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് റോഡ്രിഗസ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഷിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ്. 

കഴിഞ്ഞ മത്സരത്തില്‍ 51 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ആദ്യ മത്സരത്തില്‍ 11 റണ്‍സിന് ഇന്ത്യന്‍ സഖ്യം ജയിക്കുകയായിരുന്നു.