കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര നഷ്ടമായ സാഹചര്യത്തില്‍ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം ടീമിലെത്തി. മായങ്ക് അഗര്‍വാളിന് പകരമായിട്ടാണ് ഗില്‍ എത്തുന്നത്.

ഐപിഎല്‍ സെന്‍സേഷന്‍ ടി നടരാജനും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറും. മുഹമ്മദ് ഷമിക്ക് പകരമാണ് നടരാജനെത്തുന്നത്. മോശം ഫോമില്‍ കളിക്കുന്ന നവ്ദീപ് സൈനിക്ക് പകരം ഷാര്‍ദുള്‍ താക്കൂര്‍ ടീമിലെത്തി. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലും പുറത്തായി. കുല്‍ദീപ് യാദവാണ് ടീമിലെത്തിയത്. ഓസീസ് ടീമിലും മാറ്റങ്ങളുണട്്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ കളിക്കുന്നില്ല. സീന്‍ അബോട്ട്, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍ എന്നിവര്‍ ടീമിലെത്തി. വാര്‍ണര്‍ക്ക് പകരം മര്‍നസ് ലബുഷാനെ ഓപ്പണ്‍ ചെയ്യും. 

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുള്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ടി നടരാജന്‍.

ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്, മര്‍നസ് ലബുഷാനെ, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മൊയ്‌സസ് എന്റിക്വസ്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍, സീന്‍ അബോട്ട്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.