Asianet News MalayalamAsianet News Malayalam

യുവതാരങ്ങളെ മാനസികമായി കരുത്തനാക്കാന്‍ ദ്രാവിഡിന് സാധിക്കും: ശുഭ്മാന്‍ ഗില്‍

ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നതില്‍ ആരാധകരും സന്തോഷത്തിലാണ്. ഇതിനിടെ മുന്‍ അണ്ടര്‍ 19 പരിശീലകന്‍ കൂടിയായ ദ്രാവിഡിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 

India youngster lauds Rahul Dravids coaching technique
Author
London, First Published Jun 14, 2021, 7:18 PM IST

 

ലണ്ടന്‍: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡാണ്. പ്രധാന താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ രണ്ടാംനിര ടീമിനെയാണ് ഇന്ത്യ ലങ്കയിലേക്കയക്കുന്നത്. ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നതില്‍ ആരാധകരും സന്തോഷത്തിലാണ്. ഇതിനിടെ മുന്‍ അണ്ടര്‍ 19 പരിശീലകന്‍ കൂടിയായ ദ്രാവിഡിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 

യുവതാരങ്ങള്‍ക്ക് മാനസിക കരുത്ത് നല്‍കാന്‍ ദ്രാവിഡിന് സാധിക്കുമെന്നാണ് ഗില്‍ പറയുന്നത്. ''താരങ്ങളുടെ സാങ്കേതിക തികവിന്റെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്ന പരിശീലകനല്ല ദ്രാവിഡ്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മാനസികമായി ഒരു താരത്തിന് വലിയ ഗുണം ചെയ്യും. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ഒരു താരത്തിന് ദ്രാവിഡിന്റെ വാക്കുകള്‍ ഏറെ ഗുണം ചെയ്യും. എങ്ങനെ ഒരു മത്സരത്തെ സമീപിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിതരും.'' ഗില്‍ പറഞ്ഞു.

''സാങ്കേതിക തികവിന്റെ കാര്യത്തില്‍ കടുംപിടുത്തമുള്ള പരിശീലകനാണ് ദ്രാവിഡെന്നാണ് പലരുടെയും ചിന്ത. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ താരങ്ങളെ മാനസികമായി തയ്യാറാക്കാന്‍ ഏറെ സഹായിക്കും.'' ഗില്‍ പറഞ്ഞുനിര്‍ത്തി. 

ശ്രീലങ്കയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ ഇന്ത്യ കളിക്കുക. ജൂലൈ 13നാാണ് ആദ്യ ഏകദിനം. 21ന് ആദ്യ ടി20 മത്സരവും ഇന്ത്യ കളിക്കും. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഇംണ്ടിലാണ് ഗില്‍. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുമാണ് ഗില്‍ കളിക്കുക.

Follow Us:
Download App:
  • android
  • ios