സൂര്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് എല്ലാവരും പുറത്തായിരുന്നു.

വിശാഖപട്ടണം: മോശം പ്രകടനത്തിനിടയിലും സൂര്യുകുമാര്‍ യാദവിനെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയക്കെതിരെ രണ്ട് ഏകദിനത്തിലും താരം ഗോള്‍ഡന്‍ ഡക്കായിരുന്നു. രണ്ട് മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സൂര്യകുമാര്‍. സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സൂര്യയെ പിന്തുണച്ച് രോഹിത് രംഗത്തെത്തിയത്. സൂര്യക്ക് ഇനിയും സമയം നല്‍കുമെന്നാണ് രോഹിത് പറയുന്നത്.

വിശാഖപട്ടണം ഏകദിനത്തിന് ശേഷം രോഹിത് സംസാരിച്ചതിങ്ങനെ... ''ശ്രേയസ് അയ്യര്‍ എന്ന് തിരിച്ചുവരുമെന്നുള്ള കാര്യത്തില്‍ ഒരുറപ്പും ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ മധ്യനിരയില്‍ ഒരു സ്ഥാനം ഒഴിവുണ്ട്. അതോകൊണ്ട് സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഏറെ മികവ് പുലര്‍ത്തുന്ന താരമാണ് സൂര്യകുമാര്‍. നേരത്തെയും പറഞ്ഞിട്ടുള്ള കാര്യമാണ് മികവുള്ള താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നുള്ളത്. ഏകദിനത്തിലും നന്നായി കളിക്കണമെന്നുള്ള ബോധ്യം സൂര്യക്കുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ അവസരം നല്‍കേണ്ടിവരുന്നത്. വേണ്ടത്ര അവസരം നല്‍കാതിരുന്നാല്‍ അതയാളില്‍ മോശം ചിന്തയുണ്ടാക്കും. ഒരു പൊസിഷനില്‍ മാത്രം എനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നില്ല.'' രോഹിത് പറഞ്ഞു.

സൂര്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി.

11 ഓവറില്‍ ഓസീസ് വിജയം പൂര്‍ത്തിയാക്കിയിരുന്നു. ഓസ്ട്രേിയന്‍ ഏകദിന ചരിത്രത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്ന ബാറ്റിംഗ് പ്രകടനാണിത്. ഏറ്റവും കുറഞ്ഞ ഓവറുകളില്‍ ഓസ്ട്രേലിയ സ്വന്തമാക്കുന്ന മൂന്നാമാത്തെ ഏറ്റവും മികച്ച ജയമാണിത്. 2004ല്‍ സതാംപ്ടണില്‍ യുഎസ്എയ്ക്കെതിരെ 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് മറികടന്നതാണ് ഏറ്റവും മികച്ച ജയം. 2013ല്‍ പേര്‍ത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 9.2 ഓവറില്‍ 71 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്തും. വിശാഖപടണത്തെ പ്രകടനം മൂന്നം സ്ഥാനത്തായി. 2003ല്‍ ഇംഗ്ലണ്ടിനെതിരെ സിഡ്നിയില്‍ 12.2 ഓവറില്‍ 118 റണ്‍സെടുത്ത് ജയിച്ചതും പട്ടികയിലുണ്ട്.

ജാമിസണിന് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്! ദക്ഷിണാഫ്രിക്കന്‍ താരം ചില്ലറക്കാരനല്ല