സഞ്ജു ഇന്‍സ്റ്റഗ്രാമിലിട്ട് പോസ്റ്റിന് മറുപടിയുമായി സൂര്യയെത്തി. മത്സരത്തിനിടെയുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചാണ് സ്ഞ്ജു പോസ്റ്റ് ഇട്ടത്.

ഗ്വാളിയോര്‍: ടി20 ക്രിക്കറ്റില്‍ ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 19 പന്തുകള്‍ നേരിട്ട സഞ്ജു 29 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ആറ് ഫോറുകളും ഉള്‍പ്പെടും. സൂര്യകുമാര്‍ യാദവിനൊപ്പം 40 റണ്‍സ് കൂട്ടിചേര്‍ക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. പരമ്പരയ്ക്ക് മുമ്പ് തന്നെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പരമ്പരയിലുടനീളം സഞ്ജു ഇന്ത്യയുടെ ഓപ്പണറാകുമെന്ന് സൂര്യ ഉറപ്പ് പറഞ്ഞു.

ഇപ്പോള്‍ സഞ്ജു - സൂര്യ ബോണ്ട് എത്രത്തോളമുണ്ടെന്ന് ക്രിക്കറ്റ് ലോകത്തിന് വ്യക്തമായി. സഞ്ജു ഇന്‍സ്റ്റഗ്രാമിലിട്ട് പോസ്റ്റിന് മറുപടിയുമായി സൂര്യയെത്തി. മത്സരത്തിനിടെയുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചാണ് സ്ഞ്ജു പോസ്റ്റ് ഇട്ടത്. ''ഞങ്ങള്‍ ഇങ്ങനെയാണ് ഈ ഗെയിം കളിക്കാന്‍ ആഗ്രഹിക്കുന്നത്...'' സഞ്ജു കുറിച്ചിട്ടു. അതിനോട് യോജിക്കുകയാണ് സൂര്യ. 'തീര്‍ച്ചയായും...' എന്നദ്ദേഹം മറുപടി നല്‍കി. സൂര്യയുടെ കമന്റിന് താഴെ ആരാധക കമന്റുകളുമെത്തി. സഞ്ജുവിന്റെ പോസ്റ്റ് കാണാം..

View post on Instagram

മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 29 റണ്‍സ് വീതം നേടിയ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും നിര്‍ണായക പ്രകടനം പുറത്തെടുത്തു. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

മിന്നല്‍ മായങ്ക്, വന്നു കീഴടക്കി! ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവിന് ടി20 അരങ്ങേറ്റത്തില്‍ റെക്കോര്‍ഡ്

19.5 ഓവറില്‍ അയല്‍ക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.