സാഹചര്യം വിലയിരുത്തുകയാണ് യുഎസിലെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കറസ്‌പോണ്ടന്റ് ഡോ കൃഷ്ണ കിഷോര്‍. ഐസിസി അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകനായ അദ്ദേഹത്തിന് ഇംഗ്ലണ്ടിലെ നിരവധി പ്രധാന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.
ലണ്ടന്‍: കെന്നിംഗ്ടണ്‍ ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനിറങ്ങിയപ്പോള്‍ നാല് പേസര്‍മാരേയും ഒരു സ്പിന്നറേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പിച്ചും സാഹചര്യവും പരിഗണിച്ച് വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. അശ്വിന്‍ ഇല്ലാതെ ഇറങ്ങിയതിലുള്ള നഷ്ടം ആദ്യ ദിവസം തന്നെ അറിയുകയും ചെയ്തു. ഈ സാഹചര്യം വിലയിരുത്തുകയാണ് യുഎസിലെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കറസ്‌പോണ്ടന്റ് ഡോ കൃഷ്ണ കിഷോര്‍. ഐസിസി അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകനായ അദ്ദേഹത്തിന് ഇംഗ്ലണ്ടിലെ നിരവധി പ്രധാന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്തുള്ള പരിചയവുമുണ്ട്.
25,000 കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണ് കെന്നിംഗ്ടണ്‍ ഓവല്‍. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ആരാധകരായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടോസിനെത്തിയപ്പോഴും മുഹമ്മദ് ഷമി ഓസീസ് താരം മര്‍നസ് ലബുഷെയ്‌നിന്റെ സ്റ്റംപ് പിഴുതപ്പോഴും ഇന്ത്യന്‍ ആരാധകര്‍ ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം മാറിയപ്പോള്‍ ഇന്ത്യയുടെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ട് പോയി. മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും സ്റ്റീവ് സ്മിത്ത്- ട്രാവിസ് ഹെഡ് സഖ്യം മനോഹരമായി ഓസീസിനെ മുന്നില്‍ നിന്ന് നയിച്ചു. ഇരുവരും 251 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. സ്റ്റീവന്‍ സ്മിത്ത് (95), ട്രാവിസ് ഹെഡ് (146) ഇപ്പോഴും ക്രീസിലുണ്ട്. രണ്ട് സെഷനിലും ഇരുവരേയും പുറത്താക്കാന്‍ സാധിക്കാന്‍ കഴിയാതെ വന്നതോടെ ഗ്യാലറിയില്‍ അശ്വിന് വേണ്ടി ആവശ്യമുയര്‍ന്നു. ആരാധകര്‍ അശ്വിന്റെ പേര് വിളിച്ചുതുടങ്ങി. അശ്വിനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യങ്ങളുയര്‍ന്നു.
ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളാണ് അശ്വിന്‍. അദ്ദേഹത്തിന് ഓസീസിനെതിരെ മികച്ച റെക്കോര്‍ഡുമുണ്ട്. മാത്രമല്ല, ഓസ്‌ട്രേലിയന്‍ നിരയില്‍ നാല് ഇടങ്കയ്യന്മാരാണ് കളിക്കുന്നത്. ഇടങ്കയ്യന്മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള അശ്വിനെ എന്തിന് മാറ്റിനിര്‍ത്തിയെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. തുടക്കത്തില്‍ നല്ല സ്വിംഗ് ലഭിച്ച ഇരുവരും ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും (43) ഉസ്മാന്‍ ഖവാജയെയും (0) ബാക്ക് ഫൂട്ടില്‍ നിര്‍ത്തി. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്ത് ഖവാജയെ തുടര്‍ച്ചയായി ബീറ്റ് ചെയ്ത സിറാജ് ഒടുവില്‍ ഖവാജയെ വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു.
10 പന്ത് നേരിട്ട ഖവാജ അക്കൗണ്ട് തുറക്കും മുമ്പെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സെ അപ്പോഴുണ്ടായിരുന്നുള്ളു. എന്നാല്‍ ഷമിയുടെയും സിറാജിന്റെ ആദ്യ സ്‌പെല്‍ കഴിഞ്ഞതോടെ ശ്വാസം വിട്ട വാര്‍ണറും ലാബുഷെയ്‌നും ചേര്‍ന്ന് പതുക്കെ സ്‌കോറുയര്‍ത്തി. ഓസീസിനെ 50 കടത്തിയ ഇരുവരും ചേര്‍ന്ന് ആദ്യ സെഷനില്‍ മേല്‍ക്കൈ സമ്മാനിക്കുമെന്ന് കരുതിയിരിക്കെ ആണ് ലഞ്ചിന് മുമ്പ് വാര്‍ണറെ(43) വീഴ്ത്തി ഷാര്‍ദ്ദുല്‍ ഓസീസിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.
ലെഗ് സ്റ്റംപിലെറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്തില്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച വാര്‍ണറെ വിക്കറ്റിന് പിന്നില്‍ കെ എസ് ഭരത് മനോഹരമായി കൈയിലൊതുക്കി. സ്റ്റീവ് സ്മിത്തും ലാബുഷെയ്‌നും ചേര്‍ന്ന് ആദ്യ സെഷനില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ 73 റണ്‍സിലെത്തിച്ചു. എന്നാല്‍ ലഞ്ചിന് ശേഷ ലബുഷെയ്‌നെ (26) ഷമി ബൗള്‍ഡാക്കി. എന്നാല്‍ ഓസീസ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിന്നീടാണ് പിറന്നത്. ഇരുവരും ഇതുവരെ 251 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ ഹെഡ് ഇതുവരെ 22 ഫോറും ഒരു സിക്‌സും നേടി. സ്മിത്തിന്റെ അക്കൗണ്ടില്‍ 14 ബൗണ്ടറികളുണ്ട്.

