പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരും. പരിക്ക് കാരണം ഇന്ന് നടക്കുന്ന ആദ്യ ഏകദിനത്തില്‍ മന്ഥാന കളിക്കില്ല.

മുംബൈ: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരും. പരിക്ക് കാരണം ഇന്ന് നടക്കുന്ന ആദ്യ ഏകദിനത്തില്‍ മന്ഥാന കളിക്കില്ല. എന്നാല്‍ മൂന്നിന് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ താരം ടീമിലുണ്ടാവും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ ഏകദിനം ഇന്ന് നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താരത്തെ വിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാനാകുമോ എന്ന് ഉറപ്പില്ലായിരുന്നു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് ഏകദിന പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.

ഈ വര്‍ഷം ഇന്ത്യന്‍ ടീം കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയാണ് ഇനി വരാനുള്ളത്. അതിന് മുമ്പ് ഫോമിലേക്ക് തിരിച്ചുവരാനുള്ള അവസാന അവസരമാണ് മന്ഥാനയ്ക്ക്.