കേരളത്തിലെത്തിയ ഇന്ത്യന്‍ ടീമിനെ വരവേറ്റത് കനത്ത മഴയാണ്. പേസര്‍ ജസ്പ്രീത് ബുമ്രയാണ് വിമാനത്താവളത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത്

തിരുവനന്തപുരം: ലോകകപ്പ് സന്നാഹമത്സരം കളിക്കാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് എത്തി. മറ്റന്നാള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-നെതര്‍ലന്‍ഡ്സ് ലോകകപ്പ് സന്നാഹമത്സരം. ലോകകപ്പ് ടീമിലുള്ള എല്ലാ താരങ്ങളും ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തെത്തിയത്.

കേരളത്തിലെത്തിയ ഇന്ത്യന്‍ ടീമിനെ വരവേറ്റത് കനത്ത മഴയാണ്. പേസര്‍ ജസ്പ്രീത് ബുമ്രയാണ് വിമാനത്താവളത്തില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ പേസര്‍ മുഹമ്മദ് ഷമിയെത്തി. ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ ഇവര്‍ക്ക് പിന്നാലെ ടീം ബസിലേക്ക് കയറി. ഷാര്‍ദ്ദുല്‍ താക്കൂര്‍, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പിന്നിലായാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തിറങ്ങിയത്.

Scroll to load tweet…

കനത്ത മഴയിലും നൂറു കണക്കിനാരാധകരാണ് താരങ്ങളെ കാണാന്‍ വിമാനത്തവളത്തിലെത്തിയത്. താരങ്ങള്‍ ഓരോരുത്തരായി പുറത്തിറങ്ങുമ്പോള്‍ പേരെടുത്ത് വിളിച്ച് അഭിവാദ്യം ചെയ്യാനും ആരാധകര്‍ മറന്നില്ല. രണ്ട് ദിവസമായി തലസ്ഥാനത്ത് തിമിര്‍ത്ത് പെയ്യുന്ന മഴ ഇന്ന് കൂടുതല്‍ ശക്തമായിരുന്നു. മറ്റന്നാള്‍ നടക്കേണ്ട സന്നാഹ മത്സരത്തെയും മഴ തടസപ്പെടുത്തുമോ എന്ന ആശങ്കലിയാണിപ്പോള്‍ ആരാധകര്‍.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം ആക്ഷന്‍ ത്രില്ലറായി, താരങ്ങളുടെ കൂട്ടയടി; ബംഗ്ലാദേശിൽ 6 പേർ ആശുപത്രിയിൽ

Scroll to load tweet…

ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും മഴമൂലം ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു. കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ദക്ഷിണാഫ്രിക്ക-അഫ്ഗാന്‍ മത്സരത്തില്‍ കനത്ത മഴമൂലം ടോസ് പോലും സാധ്യമായിരുന്നില്ല. ഇന്നലെ നടന്ന ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് മത്സരം23 ഓവറാക്കി ചുരുക്കിയങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഒക്ടോബര്‍ അ‍ഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക