ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

വഡോദര: ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരിഞ്ഞെടുത്ത ഇന്ത്യ 45.5 ഓവറില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 48 ഓവറില്‍ 140 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

എക്ത ബിഷ്ടിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മന്‍സി ജോഷി, ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 29 റണ്‍സ് നേടിയ മരിസാന്നെ കാപ്പാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 

ഹര്‍മന്‍പ്രീത് കൗര്‍ (38), ശിഖ പാണ്ഡെ (35) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പ്രിയ പൂനിയ (0), ജമീമ റോഡ്രിഗസ് (3), മിതാലി രാജ് (11) പൂനം റാവത്ത് (15), ദീപ്തി ശര്‍മ (7) എന്നിവര്‍ നിരാശപ്പെടുത്തി. കാപ്പ് ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.