Asianet News MalayalamAsianet News Malayalam

ശ്രേയസ് ടെസ്റ്റ് ടീമിലേക്ക്, ആദ്യ ഏകദിനത്തില്‍ സഞ്ജു ഇറങ്ങുമോ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

ടി20 പരമ്പരയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ടീമുമായാണ് ഇന്ത്യ ഏകദിന പോരാട്ടത്തിനിറങ്ങുന്നത്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ടീമില്‍ ഇടം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പ്ലേയിംഗ് ഇലവനില്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്.

Indias Probable playing XI vs South Africa for 1st ODI, Date Time and Venue details
Author
First Published Dec 16, 2023, 5:58 PM IST

വാണ്ടറേഴ്സ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടക്കും. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷം ആദ്യമായാണ് ഇന്ത്യ ഏകദിന പോരാട്ടത്തിനിറങ്ങുന്നത്. രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാഹുലിന്‍റെ നേതൃത്വിത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ 0-3ന് ഏകദിന പരമ്പര തോറ്റിരുന്നു.

ടി20 പരമ്പരയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ടീമുമായാണ് ഇന്ത്യ ഏകദിന പോരാട്ടത്തിനിറങ്ങുന്നത്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ടീമില്‍ ഇടം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പ്ലേയിംഗ് ഇലവനില്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്.ടി20 ടീമിലുണ്ടായിരുന്ന ഇഷാന്‍ കിഷന്‍ ഏകദിന ടീമിലില്ല.

രോഹിത് പോയി, ലക്ഷം ലക്ഷം പിന്നാലെ; ഒറ്റ മണിക്കൂറില്‍ മുംബൈക്ക് നഷ്ടമായത് 4 ലക്ഷം ഫോളോവേഴ്സിനെ

സഞ്ജുവിന് പുറമെ സായ് സുദര്‍ശൻ, റുതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിങ്, തിലക് വര്‍മ, രജത് പാട്ടീദാര്‍ തുടങ്ങിയവരാണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പ്രതീക്ഷിക്കുന്നത്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പാണ്. ടി20 പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന റുതുരാജ് ഗെയ്ക്‌വാദിനും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാണ്. ഇടം കൈയന്‍ ഓപ്പണറെന്നത് കണക്കിലെടുത്താല്‍ സായ് സുദര്‍ശനും റുതുരാജും ആകും നാളെ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി ശ്രേയസ് അയ്യർ എത്താനാണ് സാധ്യത. ആദ്യ ഏകദിനത്തിനുശേഷം ശ്രേയസ് ടെസ്റ്റ് പരമ്പരക്കുള്ള ടീമിനൊപ്പം ചേരുന്നതിനാല്‍ ശ്രേയസ് നാളെ ഉറപ്പായും പ്ലേയിംഗ് ഇലവനിലുണ്ടാകും.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഇറങ്ങുമ്പോള്‍ അഞ്ചാം നമ്പറില്‍ രജത് പാട്ടീദാര്‍-തിലക് വര്‍മ- സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കും. മത്സരപരിചയം കണക്കിലെടുത്താല്‍ സഞ്ജു പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത.

അങ്ങനെ സംഭവിച്ചാല്‍... രോഹിത്തിനെ ചെന്നൈ ജേഴ്സിയില്‍ അവതരിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം; പ്രതികരിച്ച് ആരാധകർ

ആറാം നമ്പറില്‍ ഫിനിഷറായി റിങ്കു സിങ് ഇറങ്ങുമ്പോള്‍ അക്സര്‍ പട്ടേലാകും ഏഴാമത്.  യുസ്‌വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, അര്‍ഷ്ദദീപ് സിങ് എന്നിവരായിരിക്കും ബൗളിംഗ് നിരയില്‍ ഉണ്ടാകുക എന്നാണ് കരുതുന്നത്.

ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: കെ എൽ രാഹുൽ, റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, തിലക് വർമ്മ, രജത് പാട്ടീദാർ, റിങ്കു സിംഗ്, അക്സർ പട്ടേൽ, ആവേശ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ, യുസ്‌വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ആകാശ് ദീപ്.

Latest Videos
Follow Us:
Download App:
  • android
  • ios