ഒന്നാം ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റുനേടി. ജിം ലേക്കര്‍ക്കും അനില്‍ കുംബ്ലെയ്ക്കും (Anil Kumble) ശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ്. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റുകളും സ്വന്തം പേരില്‍ ചേര്‍ത്തു.

മുംബൈ: ഇന്ത്യ- ന്യൂസിലന്‍ഡ് (INDvNZ) രണ്ടാം ടെസ്റ്റിലെ വിസ്മയമായിരുന്നു അജാസ് പട്ടേല്‍ (Ajaz Patel). പതിനാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റുനേടി. ജിം ലേക്കര്‍ക്കും അനില്‍ കുംബ്ലെയ്ക്കും (Anil Kumble) ശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ്. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റുകളും സ്വന്തം പേരില്‍ ചേര്‍ത്തു.

മത്സരത്തിലുടനീളം 14 വിക്കറ്റെടുത്തിട്ടും ടീമിന് ജയിക്കാനായില്ല. ന്യൂസിലന്‍ഡ് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി. 372നായിരന്നു ന്യൂസിലന്‍ഡിന്റെ തോല്‍വി. മികച്ച ബൗളിംഗ് പുറത്തെടുത്തിട്ടും ടീം തോല്‍ക്കുന്നത് ആദ്യമായിട്ടല്ല. എന്നാല്‍ ഇക്കാര്യത്തില്‍ അജാസിന്റെ ഫിഗറാണ് ഒന്നാമെന്ന് മാത്രം. 225 റണ്‍സ് വഴങ്ങിയാണ് അജാസ് 14 വിക്കറ്റെടുത്തത്. 

മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥാണ് (Javagal Srinath) രണ്ടാമത്്. 1999ല്‍ പാകിസ്ഥാനെതിരെ ശ്രീനാഥ് 132 റണ്‍സ് വഴങ്ങി 13 വിക്കറ്റെടുത്തു. എന്നിട്ടും ടീം പരാജയപ്പെടുകയാണുണ്ടായത്. മുന്‍ ഇംഗ്ലീഷ് താരം സിഡ്‌നി ബാണെസ് മൂന്നാം സ്ഥാനത്തുണ്ട്.് 1902ല്‍ ഓസ്‌ട്രേലിയക്കെതിരെ ബാണെസ് 163 റണ്‍സ് വിട്ടുകൊടുത്ത് 13 വിക്കറ്റെടുത്തിരുന്നു. 

ഓസ്‌ട്രേലിയന്‍ പേസര്‍ മെര്‍വ് ഹ്യൂഗ്‌സാണ് നാലാം സ്ഥാനത്ത്. 1988ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 217 റണ്‍സ് വിട്ടുകൊടുത്ത് 13 വിക്കറ്റാണ് ഹ്യൂഗ്‌സ് വീഴ്ത്തിയത്. എന്നാല്‍ ടീം പരാജയപ്പെടുകയായിരുന്നു. 

മുന്‍ ഇംഗ്ലീഷ് പേസര്‍ ടോം റിച്ചാര്‍ഡ്‌സണ്‍ അഞ്ചാമതുണ്ട്. 1869ല്‍ ഓസ്‌ട്രേലിയക്കെതിരെ ആഷസില്‍ 244 റണ്‍സ് വഴങ്ങിയ താര 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 

ഇന്ത്യക്കെതിരെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് അജാസിന്റേത്. ഇംഗ്ലീഷ് ഇതിഹാസം ഇയാന്‍ ബോതമിനെയാണ് അജാസ് മറികടന്നത്. 1980 ബോതം 103ന് 13 വിക്കറ്റ് നേടിയിരുന്നു. മുംബൈയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.