അജാസ് ഒന്നാം ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റടക്കം 14 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. രവീന്ദ്രയാവട്ടെ കാണ്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് സമനില സമ്മാനിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി.  

മുംബൈ: നിലവില്‍ ന്യൂസിലന്‍ഡ് (New Zealand) ടെസ്റ്റ് ടീമില്‍ രണ്ട് ഇന്ത്യന്‍ വംശജരാണുള്ളത്. അജാസ് പട്ടേലും (Ajaz Patel) രചിന്‍ രവീന്ദ്രയുമാണ് (Rachin Ravindra) ഈ താരങ്ങള്‍. അജാസ് ഒന്നാം ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റടക്കം 14 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. രവീന്ദ്രയാവട്ടെ കാണ്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് സമനില സമ്മാനിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി. 

എന്നാല്‍ ഇന്ന് രസകരായ ഒരു ഫോട്ടോ ഐസിസി ഇന്ന് പങ്കുവച്ചു. മത്സരശേഷം ഇന്ത്യയുടേയും ന്യൂസിലന്‍ഡിന്റേയും താരങ്ങള്‍ നില്‍ക്കുന്ന ചിത്രമാണ് ഐസിസി ട്വീറ്റ് ചെയ്തത്. നാലു താരങ്ങള്‍ അവരവരുടെ ജഴ്സിയുമിട്ട് നിന്നപ്പോള്‍ രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പേരാണ് തെളിഞ്ഞത്. 

Scroll to load tweet…

ഇന്ത്യന്‍ താരം അക്സര്‍ പട്ടേല്‍, കിവീസ് താരങ്ങളായ അജാസ് പട്ടേല്‍, രവീന്ദ്ര രചിന്‍, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടേതാണ് ചിത്രങ്ങള്‍. ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനെടുത്ത ഫോട്ടോയാണ് ഐസിസി പങ്കുവച്ചിരിക്കുന്നത്. നേരത്തെ അശ്വിനും ഈ ചിത്രം പങ്കുവച്ചിരിരുന്നു. 

Scroll to load tweet…

അശ്വിന്‍ ട്വീറ്റു ചെയ്തപ്പോള്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റൈ ഉദാഹരണമായിട്ടാണ് ക്രിക്കറ്റ് ആരാധകര്‍ ഇതിനെ കണ്ടത്.