Asianet News MalayalamAsianet News Malayalam

INDvNZ| തുടക്കവും ഒടുക്കവും വെടിക്കെട്ട്; ഇന്ത്യക്കെതിരെ കിവീസിന് കൂറ്റന്‍ വിജയലക്ഷ്യം

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത്- ഇഷാന്‍ കിഷന്‍ (29) സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ ഇരുവരും 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

INDvNZ New Zealand need 185 runs to win against India in third T20
Author
Kolkata, First Published Nov 21, 2021, 9:11 PM IST

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ (Team India) അവസാന ടി20യില്‍ ന്യൂസിലന്‍ഡിന് (New Zealand) 185 വിജയലക്ഷ്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്. രോഹിത് ശര്‍മയാണ് (56) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ സാന്റ്‌നര്‍ കിവീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച് കിവീസ് ഒരു ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ അഞ്ച് റണ്‍സെടുത്തിട്ടുണ്ട്  

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത്- ഇഷാന്‍ കിഷന്‍ (29) സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ ഇരുവരും 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കിഷനെ പുറത്താക്കി സാന്റ്‌നര്‍ കിവീസ് ബ്രേക്ക് നല്‍കി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവും (0), റിഷഭ് പന്ത് (3) എന്നിവരും സാന്റ്‌നറിന് മുന്നില്‍ കീഴടങ്ങി. ഒമ്പത് ഓവറില്‍ മൂന്നിന് 83 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ രോഹിതും മടങ്ങി. ഇഷ് സോധിയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. 

അല്‍പനേരം നീണ്ടുനിന്ന വെങ്കടേഷ് അയ്യര്‍ (20)- ശ്രയസ് അയ്യര്‍ (25) കൂട്ടുകെട്ട് ഇന്ത്യക്ക് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. ഇരുവരും 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശ്രയസിനെ ആഡം മില്‍നേയും വെങ്കടേഷിനെ ട്രന്റ് ബോള്‍ട്ടും മടക്കിയയച്ചു. അവസാന ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍  (11 പന്തില്‍ 18), ദീപക് ചാഹര്‍ (8 പന്തില്‍ 21) പുറത്തെടുത്ത പ്രകടനമാണ് സ്‌കോര്‍ 180 കടത്തിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് ജയിച്ചത്. തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആര്‍ അശ്വിന്‍ (R Ashwin), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇഷാന്‍ കിഷന്‍ (Ishan Kishan), യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) എന്നിവര്‍ പകരക്കാരായെത്തും. താല്‍കാലിക ക്യാപ്റ്റന്‍ ടിം സൗത്തി ഇല്ലാതൊണ് കിവീസ് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയാസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്, ടിം സീഫെര്‍ട്ട്, ജയിംസ് നീഷാം, മിച്ചല്‍ സാന്റനര്‍, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി, ട്രന്റ് ബോള്‍ട്ട്.

Follow Us:
Download App:
  • android
  • ios