Asianet News MalayalamAsianet News Malayalam

INDvNZ| പരമ്പര നേട്ടത്തില്‍ സന്തോഷം; പക്ഷേ ന്യൂസിലന്‍ഡിന്റെ സാഹചര്യവും മനസിലാക്കുന്നു: രാഹുല്‍ ദ്രാവിഡ്

ന്യൂസിലന്‍ഡെതിരെ (New Zealand) 3-0ത്തിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കൊല്‍ക്കത്തയില്‍ (Kolkata) 76 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. പരമ്പര നേട്ടത്തില്‍ ദ്രാവിഡും സന്തോഷത്തിലാണ്.

INDvNZ Rahul Dravid talkings on India series win against New Zealand
Author
Kolkata, First Published Nov 22, 2021, 1:13 PM IST

കൊല്‍ക്കത്ത: രാഹുല്‍ ദ്രാവിഡ് (Rahul Dravid) ഇന്ത്യയുടെ മുഴുവന്‍സമയ പരിശീലകനായി ചാര്‍ജെടുത്ത ശേഷം ആദ്യ പരമ്പര നേട്ടമായിരുന്നു ഇന്നലത്തേത്. ന്യൂസിലന്‍ഡെതിരെ (New Zealand) 3-0ത്തിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കൊല്‍ക്കത്തയില്‍ (Kolkata) 76 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. പരമ്പര നേട്ടത്തില്‍ ദ്രാവിഡും സന്തോഷത്തിലാണ്. എന്നാല്‍ ന്യൂസിലന്‍ഡിന്റെ സാഹചര്യം അദ്ദേഹം മനസിലാക്കുന്നുമുണ്ട്.

മത്സരശേഷം ദ്രാവിഡ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. ''പരമ്പര നേട്ടം ഏറെ സന്തോഷം നല്‍കുന്നു. താരങ്ങളെല്ലാം പരമ്പരയിലുടനീളം നന്നായി കളിച്ചു. നന്നായി തുടങ്ങാനായതില്‍ എനിക്കും സന്തോഷമുണ്ട്. എന്നാല്‍ അമിതമായ ആഘോഷത്തിലേക്ക് പോകുന്നില്ല. വിജയത്തെ കുറിച്ച് ഞങ്ങള്‍ ബോധ്യമുണ്ട്. ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ കേവലം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് അവര്‍ പരമ്പരകളിക്കുന്നത്. അതും ആറ് ദിവസത്തിനിടെ മൂന്ന് മത്സരങ്ങള്‍. ഒരിക്കലും അനായാസമാവില്ല കാര്യങ്ങള്‍. അവരുടെ സാഹചര്യം മനസിലാക്കുന്നു. 

ഞങ്ങളുെട കാഴ്ച്ചപ്പാടില്‍ എല്ലാം ഭംഗിയായി. എന്നാല്‍ ഈ പരമ്പരയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനുണ്ട്. ഒരു വലിയ യാത്രയാണിത്. യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തത് പ്രതീക്ഷ നല്‍കുന്നു. അവരുടെ കഴിവ് വളര്‍ത്തികൊണ്ടുവരേണ്ടതുണ്ട്. അടുത്ത പരമ്പരയാവുമ്പോഴേക്ക് ചില സീനിയര്‍ താരങ്ങള്‍ തിരിച്ചുവരും. ടീം ഒന്നുകൂടി കെട്ടുറപ്പുള്ളതാവും. ഒരുപാട് സാധ്യതകളുണ്ട് നമുക്ക്. വിവിധ പൊസിഷനില്‍ വ്യത്യസ്തരായ താരങ്ങളെ പരീക്ഷിക്കാം. അടുത്ത ലോകകപ്പ് കപ്പ് വരെ ടീം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.'' ദ്രാവിഡ് പറഞ്ഞുിര്‍ത്തി.

രണ്ട് ടെസ്റ്റുകളും ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കളിക്കുന്നുണ്ട്. 25ന് കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോലിക്ക് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചിരുന്നു. രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവര്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന വിട്ടുനില്‍ക്കും. മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കോലി ക്യാപ്റ്റായി തിരിച്ചെത്തും.

Follow Us:
Download App:
  • android
  • ios