Asianet News MalayalamAsianet News Malayalam

INDvNZ| 'വിക്കറ്റെടുക്കാം, റണ്‍സ് നേടാം, ഏത് പൊസിഷനില്‍ കളിക്കാനും തയ്യാറാണ്': വെങ്കടേഷ് അയ്യര്‍

ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വെങ്കടേഷ് ബൗളെടുത്തപ്പോള്‍ മൂന്നോവറില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഏത് പൊസിഷനിലും കളിക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് വെങ്കടേഷ് പറയുന്നത്.

INDvNZ  Venkatesh Iyer talkings on his role in Indian Team
Author
Kanpur, First Published Nov 24, 2021, 3:36 PM IST

ദില്ലി: ന്യൂസിലന്‍ഡിനെതിരെ  (New Zealand) ടി20 അവസാനിച്ചപ്പോള്‍ ടീം മാനേജ്‌മെന്റിന്റെ ഇഷ്ടക്കാരനായിരിക്കുകയാണ് വെങ്കടേഷ് അയ്യര്‍ (Venkatesh Iyer). പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) വെങ്കടേഷിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തു. ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വെങ്കടേഷ് ബൗളെടുത്തപ്പോള്‍ മൂന്നോവറില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഏത് പൊസിഷനിലും കളിക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് വെങ്കടേഷ് പറയുന്നത്.

താരം തന്റെ ആത്മവിശ്വാസത്തെ കുരിച്ച് സംസാരിക്കുന്നത് ഇങ്ങനെ... ''ബാറ്റിങ്ങിലും ബൗളിങ്ങിലും അതോടൊപ്പം ഫീല്‍ഡിങ്ങിലും മികവ് കാണിക്കണം. കാരണം ഞാനൊരു ഓള്‍റൗണ്ടറാണ്. ടീമില്‍ സ്ഥാനം പിടിക്കാനുള്ള മത്സരത്തിന് ഞാന്‍ ചെയ്യുന്നില്ല. ഈ പറഞ്ഞ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റിലും നന്നായി കളിക്കുകയെന്നത് എന്റെ ജോലിയാണ്. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യേണ്ടി വന്നാലും റണ്‍സ് കണ്ടെത്താനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. പന്ത് തന്നാല്‍ വിക്കറ്റും വീഴ്ത്തും.

 ക്രിക്കറ്റ് താരം എന്ന നിലയില്‍ ഞാന്‍ എല്ലാത്തിനും തയ്യാറായിരിക്കണം. ടീമിനും വേണ്ടതെന്ന് ക്യാപ്റ്റന്‍ പറയും. അത് ചെയ്തുകൊടുക്കേണ്ടി വരും. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. മാനസികമായി ഞാനതിന് തയ്യാറായിട്ടുണ്ട്. ടീമിനാണ് പ്രഥമ പരിഗണന.'' വെങ്കടേഷ് പറഞ്ഞു.

കൊല്‍ക്കത്തയില്‍ ന്യൂസിലന്‍ഡിനെതിരെ അവസാന മത്സരശേഷം രോഹിത് വെങ്കടേഷിനെ കുറിച്ച് സംസാരിച്ചിരുന്നു. ''വെങ്കടേഷിന്റെ എല്ലാ കഴിവും ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തുടക്കക്കാരന്‍ എന്ന നിലയില്‍ അവന്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്തു. സമയമെടുത്ത് കളിക്കാനുള്ള അവസരം അവനുണ്ടായിരുന്നു. അതേസമയം അദ്ദേഹത്തിന് ഇണങ്ങുന്ന ബാറ്റിംഗ് പൊസിഷനില്‍ കളിപ്പിക്കേണ്ടതുമുണ്ട്.'' രോഹിത് പറഞ്ഞു.

Follow Us:
Download App:
  • android
  • ios