Asianet News MalayalamAsianet News Malayalam

INDvNZ| 'ഒരുപടി മുന്നിലാണ് യൂസ്‌വേന്ദ്ര ചാഹലിന്റെ സ്ഥാനം'; തിരിച്ചുവരവില്‍ താരത്തെ അഭിനന്ദിച്ച് കാര്‍ത്തിക്

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് നേടുകയും ചെയ്തു. ഇപ്പോള്‍ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്.

INDvNZ Yuzvendra Chahal Number One spinner for India says Dinesh Karthik
Author
Chennai, First Published Nov 22, 2021, 2:40 PM IST

ചെന്നൈ: ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യന്‍ ടീമില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോയ താരമാണ് യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal). ഐപിഎല്‍ പ്രകടനം സെലക്ഷന് മാനദണ്ഡമായപ്പോള്‍ ചാഹലിന് അവസരം നഷ്ടമായി. രാഹുല്‍ ചാഹറിനാണ് (Rahul Chahar) അവസരം ലഭിച്ചത്. ഈ നടപടി നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ചാഹലിനെ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് പലരും വാദിച്ചു. വൈകാതെ ന്യൂസിലന്‍ഡിനെതിരായ (New Zealand) പരമ്പരയില്‍ ചാഹലിനെ ഉള്‍പ്പെടുത്തി. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചത് അവസാന ടി20യില്‍ മാത്രമാണ്.

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് നേടുകയും ചെയ്തു. ഇപ്പോള്‍ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. അടുത്ത ലോകകപ്പില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ചാഹലിന് ഇടമുണ്ടാവുമെന്നാണ് കാര്‍ത്തിക് പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ...''ഗംഭീര തിരിച്ചുവരവാണ് ചാഹല്‍ നടത്തിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ ചാഹലാണെന്നുള്ളതില്‍ സംശയമില്ല. ഐപിഎല്‍ രണ്ടാംപാതിയിലെ പ്രകടനം മാത്രം മതി അത് തെളിയിക്കാന്‍. 

എന്റെ കാഴ്ച്ചപ്പാടില്‍ മറ്റേത് സ്പിന്നറേക്കാളും ഒരുപടി മുന്നിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ബുദ്ധിയോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ അവനറിയാം. കാരണം അവന്‍ ഒരു ചെസ് കളിക്കാരന്‍കൂടിയാണ്. ആര്‍സിബി 10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ വാങ്ങിയത്, ഇപ്പോള്‍ അവന്‍ അതിനപ്പുറമാണ്.'' കാര്‍ത്തിക് വ്യക്തമാക്കി.

ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അടുത്തിടെ ചാഹല്‍ വ്യക്തമാക്കിയിരുന്നു. കടുത്ത മാനസിക വിഷമത്തില്‍ തന്നെ കരകയറ്റിയത് ഭാര്യയും മറ്റു കുടുംബങ്ങളുമാണെന്നും ചാഹല്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios