Asianet News MalayalamAsianet News Malayalam

പിങ്ക് ബോളില്‍ ആളിക്കത്തി മന്ദാന! തകര്‍പ്പന്‍ സെഞ്ചുറി, റെക്കോര്‍ഡുകള്‍

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 52-ാം ഓവറില്‍ എലിസി പെറിക്കെതിരെ ബൗണ്ടറി നേടിയാണ് മന്ദാന കന്നി ടെസ്റ്റ് ശതകം നേടിയത്

INDW vs AUSW Pink Ball Test Day 2 Smriti Mandhana hits Maiden Test Hundred
Author
Queensland, First Published Oct 1, 2021, 11:05 AM IST

ക്വീന്‍സ്‌ലന്‍ഡ്: ഓസ്‌ട്രേലിയക്കെതിരായ ചരിത്ര പിങ്ക് ബോള്‍ ടെസ്റ്റില്‍(Pink Ball Test) മികച്ച സ്‌കോര്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ദിനം ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ 69 ഓവറില്‍ 195-2 എന്ന നിലയിലാണ് മിതാലി രാജും സംഘവും. ഓപ്പണര്‍ സ്‌മൃതി മന്ദാന(Smriti Mandhana) കന്നി ടെസ്റ്റ് സെഞ്ചുറി നേടി. പൂനം റൗത്തും(Punam Raut) 30*, ക്യാപ്റ്റന്‍ മിതാലി രാജുമാണ്(Mithali Raj) 0* ആണ് ക്രീസില്‍. 

ഇന്ത്യ ഒരു വിക്കറ്റിന് 132 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ആരംഭിച്ചത്. 80 റൺസുമായി സ്‌മൃതി മന്ദാനയും 16 റൺസോടെ പൂനം റൗത്തും ആയിരുന്നു ക്രീസിൽ. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 52-ാം ഓവറില്‍ എലിസി പെറിക്കെതിരെ ബൗണ്ടറി നേടി മന്ദാന കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കി. 170 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം മന്ദാന 100 റണ്‍സിലെത്തി. മന്ദാനയുടെ സെഞ്ചുറി സഹതാരങ്ങള്‍ ആഘോഷമാക്കി. 

216 പന്തില്‍ 22 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 127 റണ്‍സെടുത്ത മന്ദാനയെ 69-ാം ഓവറിലെ ആദ്യ പന്തില്‍ ഗാര്‍ഡ്‌നറാണ് പുറത്താക്കുന്നത്. രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടുകെട്ട് മന്ദാന-പൂനം സഖ്യം ചേര്‍ത്തു. 

റെക്കോര്‍ഡ് വാരി മന്ദാന

പകല്‍-രാത്രി ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടവും ഓസ്‌ട്രേലിയയില്‍ ശതകം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോര്‍ഡും സ്‌മൃതി മന്ദാന പേരിലാക്കി. 

ക്വീന്‍സ്‌ലന്‍ഡില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ പകലും രാത്രിയുമായുള്ള ടെസ്റ്റിൽ പങ്കെടുക്കുന്നത്. 64 പന്തില്‍ നാല് ബൗണ്ടറി സഹിതം 31 റൺസെടുത്ത ഷഫാലി വര്‍മ്മയെ ആദ്യ ദിനം ഇന്ത്യക്ക് നഷ്‌ടമായിരുന്നു. മഴയും ഇടിമിന്നലും കാരണം ഒന്നാം ദിവസത്തെ കളി നേരത്തേ നിർത്തിയിരുന്നു.  

ഐപിഎല്ലില്‍ പോരാ...ടി20 ലോകകപ്പിന് മുമ്പ് സൂപ്പര്‍താരത്തിന്‍റെ ഫോം ഇന്ത്യക്ക് ആശങ്കയെന്ന് ചോപ്ര

Follow Us:
Download App:
  • android
  • ios